'അബ്ദുൽ ജബ്ബാറിനെ രാത്രി തന്നെ റഫർ ചെയ്തു, സ്വന്തം റിസ്കിൽ വീട്ടിലേക്ക് പോയി'; ചികിത്സാ പിഴവ് പരാതിയിൽ ആശുപത്രി റിപ്പോർട്ട്

Published : Nov 10, 2026, 12:09 AM IST
North Paravur Taluk Hospital Medical Negligence

Synopsis

ചികിത്സാ പിഴവ് പരാതിയിൽ വടക്കൻ പറവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് എറണാകുളം ഡിഎംഒയ്ക്ക് റിപ്പോർട്ട് കൈമാറി. ചികിത്സ വൈകിയതിനാൽ 56കാരൻ്റെ കാൽ മുറിച്ചു മാറ്റേണ്ടി വന്നു എന്നായിരുന്നു പരാതി. രണ്ടുതവണ ആശുപത്രിയിൽ എത്തിയിട്ടും രോഗം തിരിച്ചറിഞ്ഞില്ലെന്നാണ് ആരോപണം.

കൊച്ചി: വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയിൽ അബ്ദുൽ ജബ്ബാറിനെ രാത്രി തന്നെ റഫർ ചെയ്തിരുന്നുവെന്ന് ആശുപത്രി റിപ്പോർട്ട്. ജൂലൈ 26ന് രാത്രി 11:45നും വെളുപ്പിന് 3:30നും അബ്ദുൽ ജബ്ബാർ ആശുപത്രിയിലെത്തി. രണ്ടാമത് എത്തിയപ്പോൾ കോട്ടയത്തേക്ക് റഫർ ചെയ്തിരുന്നു. അവിടേക്ക് പോകാനാകില്ലെന്നായിരുന്നു മറുപടി. സ്വന്തം റിസ്കിൽ വീട്ടിലേക്ക് പോകുന്നതായി എഴുതി നൽകിയിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രി സൂപ്രണ്ട് എറണാകുളം ഡിഎംഒയ്ക്ക് റിപ്പോർട്ട് കൈമാറി. റിപ്പോർട്ട് ഡിഎംഒ, ഡിഎച്ച്എസിന് കൈമാറി.

ചികിത്സ വൈകിയതിനാൽ പറവൂർ കുന്നുകര സ്വദേശി അബ്ദുൽ ജബ്ബാറിൻ്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്നു എന്നായിരുന്നു പരാതി. ജൂലൈ 26ന് രാത്രി 11 മണിയോടെ ആണ് കടുത്ത കാൽ വേദനയെ തുടർന്ന് 56കാരനായ അബ്ദുൽ ജബ്ബാർ വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. വേദന സംഹാരി നൽകി ജൂനിയർ ഡോക്ടർമാർ അബ്ദുൽ ജബ്ബാറിനെ തിരിച്ചയച്ചു. വേദന കൂടിയതോടെ വീണ്ടും ആശുപത്രിയിൽ എത്തിയെങ്കിലും വീണ്ടും വേദന സംഹാരി നൽകി വിട്ടയച്ചു. പിറ്റേദിവസം സർജനെ കണ്ടപ്പോൾ കാലിലേക്കുള്ള രക്തയോട്ടം നിലച്ചുവെന്നായിരുന്നു ഡോക്ടർ പറഞ്ഞതെന്ന് അബ്ദുൽ ജബ്ബാർ പറഞ്ഞു. കാലിലേക്കുള്ള രക്തയോട്ടം പൂർവസ്ഥിതിയിലാക്കാൻ ശ്രമം നടത്തിയെങ്കിലും ചികിത്സ ഫലിച്ചില്ല. തുടർന്ന് വലത് കാൽ മുറിച്ചു മാറ്റുകയായിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

രാത്രി രണ്ടുതവണ ആശുപത്രിയിൽ എത്തിയിട്ടും വേദന സഹിക്കുന്നില്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും പറവൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സ കിട്ടിയില്ലെന്ന് അബ്ദുൽ ജബ്ബാർ ആരോപിച്ചിരുന്നു. സീനിയർ ഡോക്ടറെ വിളിക്കാനോ റഫർ ചെയ്യാനോ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കാൽ മുറിച്ചു മാറ്റിയ ശേഷം ചികിത്സ രേഖകൾ തേടി വടക്കൻ പറവൂർ ആശുപത്രിക്ക് വിവരാവകാശ അപേക്ഷ നൽകിയെങ്കിലും കിട്ടിയിട്ടില്ല. പിന്നീട് വീണ്ടും അപേക്ഷിച്ചപ്പോൾ ആശുപത്രി സൂപ്രണ്ട് ഇടപെട്ടെന്നും പരാതി ഒതുക്കിത്തീർക്കാൻ ശ്രമം നടത്തിയെന്നും അബ്ദുൽ ജബ്ബാർ ആരോപിച്ചു. ഹോട്ടൽ ബിസിനസുകാരനായ അബ്ദുൽ ജബ്ബാറിന് കാൽ നഷ്ടപ്പെട്ടതോടെ കച്ചവടം നടത്താൻ കഴിയാതെയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വന്ദേമാതരം മുഴുവനായി ചൊല്ലി, അതൃപ്തി പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ
മുഖ്യമന്ത്രി വി ഡി സതീശന്റെ പഴയ മൊബൈൽ നമ്പർ ഉപയോ​ഗിച്ച് തട്ടിപ്പും ഭീഷണിയും; പ്രതി പിടിയിൽ