പൊലീസുകാരുടെ പരസ്യമദ്യപാനം: കഴക്കൂട്ടം സ്റ്റേഷനിലെ 6 പൊലീസുകാർക്ക് സസ്പെൻഷൻ

Published : Jan 27, 2026, 10:28 AM IST
drinking

Synopsis

നടപടി ​ഗുരുതര വീഴ്ചയെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ജോലി സമയത്താണ് ഇവർ മദ്യപിച്ചത്.

തിരുവനന്തപുരം: പരസ്യമദ്യപാനത്തെ തുടർന്ന് തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ 6 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പൊലീസുകാർക്ക് നല്ല നടപ്പ് പരിശീലനത്തിനും അയക്കും. ഉദ്യോ​ഗസ്ഥർ കാറിനകത്തിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. നടപടി ​ഗുരുതര വീഴ്ചയെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ജോലി സമയത്താണ് ഇവർ മദ്യപിച്ചത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറാണ് കമ്മീഷണർക്ക് റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സ്റ്റേഷന് മുന്നിൽ കാറിൽ ഇരുന്നു മദ്യപിച്ചത്. സിവിൽ ഡ്രസ്സിൽ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ ഒരാൾ പകർത്തി ഉന്നത ഉദ്യഗസ്ഥന് അയച്ചുകൊടുക്കുകയായിരുന്നു. ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത നടപടിയെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രക്തസാക്ഷി ഫണ്ട് വിവാദം:'കടല സതീശനുമായുള്ള ബന്ധത്തിൽ ജാഗ്രത വേണം', 2022ലെ അന്വേഷണ റിപ്പോർട്ടിലും റിയൽ എസ്റ്റേറ്റുകാരനെ കുറിച്ച് പരാമർശം
ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ മറ്റൊരു രാജ്യം കൂടി; കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാൻ ഈജിപ്ത്