പുൽവാമ ഭീകരാക്രമണം; പാക് എംബസിക്ക് നേരെ ശിവസേനയുടെ പ്രതിഷേധം

By Web TeamFirst Published Feb 16, 2019, 3:57 PM IST
Highlights

പ്രതിഷേധക്കാരെ തടഞ്ഞതോടെ ചാണക്യപുരി പൊലീസ് സ്റ്റേഷന് മുൻപിൽ ശിവസേന പാക് ദേശീയ പതാക കത്തിച്ചു. 

ദില്ലി: പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ദില്ലിയിലെ പാക് എംബസിക്കു നേരെ ശിവസേനയുടെ പ്രതിഷേധം. പുൽവാമയിൽ കൊല്ലപ്പെട്ട സൈനികര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ശിവസേനയുടെ പ്രതിഷേധം.

പ്രതിഷേധക്കാരെ തടഞ്ഞതോടെ ചാണക്യപുരി പൊലീസ് സ്റ്റേഷന് മുൻപിൽ ശിവസേന പാക് ദേശീയ പതാക കത്തിച്ചു. ജവാൻമാർക്ക് സുരക്ഷയൊരുക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്നും ഭീകരാക്രമണം നടത്തിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും ശിവസേന അവശ്യപ്പെട്ടു.

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ തീവവ്രവാദികൾക്ക് സഹായം നൽകുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങൾ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഭീകരവാദത്തെ തുരത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി രാജ്യങ്ങൾ രംഗത്തെത്തി.

ജമ്മു കശ്മീരിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണമായിരുന്നു പുൽവാമയിലേത്. 40 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാൻ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു.

ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെ പാകിസ്ഥാന് നൽകിയ 'സൗഹൃദരാജ്യ'മെന്ന പദവി ഇന്ത്യ എടുത്തു കളഞ്ഞിരുന്നു. അന്താരാഷ്ട്രസമൂഹത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്താനും പുൽവാമ ആക്രമണം ലോകരാജ്യങ്ങൾക്ക് മുന്നിൽ ശക്തമായി ഉയർത്താനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനിച്ചിരുന്നു.  
 

click me!