പുതിന് ദില്ലിയില്‍ ഊഷ്മള സ്വീകരണം: ഇന്ത്യ-റഷ്യ ഉച്ചകോടി നാളെ

Published : Oct 04, 2018, 08:05 PM IST
പുതിന് ദില്ലിയില്‍ ഊഷ്മള സ്വീകരണം: ഇന്ത്യ-റഷ്യ ഉച്ചകോടി നാളെ

Synopsis

വെള്ളിയാഴ്ച്ച നടക്കുന്ന ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുതിന്‍ ചര്‍ച്ച നടത്തും. 

ദില്ലി: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ പുതിന്‍ ദില്ലിയിലെത്തി. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പുതിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ വന്‍നിരയോടൊപ്പമാണ് പുതിന്‍ ദില്ലിയിലെത്തിയിരിക്കുന്നത്. 

വെള്ളിയാഴ്ച്ച നടക്കുന്ന ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുതിന്‍ ചര്‍ച്ച നടത്തും. റഷ്യയുമായി പ്രതിരോധ ഇടപാടുകള്‍ നടത്തുന്നവര്‍ക്കെതിരെ യുഎസ് ഉപരോധം ശക്തമാക്കിയ സാഹചര്യം ഇരുരാഷ്ട്രത്തലവന്‍മാരും ചര്‍ച്ച ചെയ്യും. 

ഏറേക്കാലമായി ചര്‍ച്ചകളിലുള്ള എസ് -400 ട്രയംഫ് പ്രതിരോധസംവിധാനം സംബന്ധിച്ച നിര്‍ണായക തീരുമാനം നാളത്തെ ചര്‍ച്ചയിലുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യ വികസിപ്പിച്ചെടുത്ത ഈ മിസൈല്‍പ്രതിരോധ സംവിധാനം ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും ഏറെ നാളുകളായി ചര്‍ച്ച നടത്തി വരികയാണ്. ഏതാണ്ട് അഞ്ച് ബില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്നതാണ് ഈ ഇടപാട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രാഹുലിന് മിണ്ടാട്ടമില്ലേ...'; രത്തൻ ഖേൽക്കറെ സെക്രട്ടറിയാക്കി നിയമിച്ച സതീശന്റെ നടപടി ദേശീയ തലത്തിൽ ആയുധമാക്കി ബിജെപി
മുഴുവൻ സർക്കാർ ബസുകളിലും സൗജന്യ യാത്ര, തിരിച്ചറിയൽ കാർഡ് കാണിച്ചാൽ ടിക്കറ്റ്; ബംഗാളിൽ ജൂൺ ഒന്നുമുതൽ നടപ്പാക്കുന്നത് ഇങ്ങനെ