
ദില്ലി: കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ അനുശോചനം രേഖപ്പെടുത്തി റഷ്യന്‍ പ്രസിഡന്‍റ വ്ളാദിമിര്‍ പുച്ചിന്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അയച്ച കത്തിലാണ് പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളിലും മരണങ്ങളിലും പുച്ചിന്‍ അനുശോചനം രേഖപ്പെടുത്തിയത്.
കേരളത്തിലെ വെള്ളപ്പൊക്കത്തിലുണ്ടായ മനുഷ്യനാശത്തിനും മറ്റു നാശനഷ്ടങ്ങളിലും എന്‍റെ ആഴത്തിലുള്ള ദുഖം രേഖപ്പെടുത്തുന്നു. ഈ ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാനാവട്ടെ എന്നാശംസിക്കുന്നു.... കത്തില്‍ പുച്ചിന്‍ കുറിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam