
കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയ്ക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. പി.വി അന്‍വര്‍ എംഎല്‍എ നികുതി വെട്ടിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ആസ്തിക്ക് അനുസരിച്ചുളള നികുതി എംഎല്‍എ അടയ്ക്കുന്നില്ലെന്നാണ് പരാതി. മുരുകേഷ് നരേന്ദ്രനാണ് കോഴിക്കോട് ജില്ലാ ഭരണ കൂടത്തിന് പരാതി നല്‍കിയത്. കഴിഞ്ഞ 10 വര്‍ഷമായി എംഎല്‍എ നികുതി അടയ്ക്കുന്നില്ലെന്നാണ് പരാതി. കോഴിക്കോട് യൂണിറ്റിനാണ് അന്വേഷണ ചുമതല.
നാല് വില്ല പ്രോജക്ടുകളും രണ്ടു അമ്യൂസ്‌മെന്‍റ് പാര്‍ക്കുകളും അന്‍വറിനുണ്ട്. കൂടാതെ വിവിധ സ്ഥലങ്ങളില്‍ ഭൂമിവാങ്ങികൂട്ടിയിട്ടുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നുള്ള വരുമാനമൊക്കെ മറച്ച്‌വെച്ച് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പോലും കുറഞ്ഞ തുകയാണ് കാണിച്ചിട്ടുള്ളതെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
ഒരാള്‍ക്ക് പരമാവധി 15 ഏക്കര്‍ കാര്‍ഷികേതര ഭൂമി മാത്രമേ കൈവശം വെക്കാവു എന്നിരിക്കെ അന്‍വറിന്‍റെ കൈവശം 203 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. വെറും നാല് ലക്ഷം മാത്രമാണ് തന്‍റെ വരുമാനം എന്നാണ് എംഎല്‍എ നികുതിവകുപ്പില്‍ അറിയിച്ചിരിക്കുന്നത്. അതേസമയം എംഎല്‍എയുടെ പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ആണെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചിരുന്നു. 20 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശത്ത് മഴക്കുഴി പോലും കുഴിക്കാന്‍പാടില്ല. അങ്ങനെയുള്ളിടത്താണ് പാര്‍ക്ക് പടുത്തുയര്‍ത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam