കുവൈറ്റില്‍ വിദേശികള്‍ക്കായി പ്രത്യേക ആശുപത്രികള്‍ വരുന്നു; സര്‍ക്കാര്‍ ആശുപത്രി ഇനിമുതല്‍ സ്വദേശിക്കു മാത്രം

Published : Sep 06, 2016, 02:16 PM ISTUpdated : Oct 05, 2018, 03:29 AM IST
കുവൈറ്റില്‍ വിദേശികള്‍ക്കായി പ്രത്യേക ആശുപത്രികള്‍ വരുന്നു; സര്‍ക്കാര്‍ ആശുപത്രി ഇനിമുതല്‍ സ്വദേശിക്കു മാത്രം

Synopsis

കുവൈറ്റ് സിറ്റി: വിദേശികള്‍ക്കായി പ്രത്യേക ആശുപത്രികള്‍ക്ക് കുവൈത്ത് മന്ത്രിസഭയുടെ ഫത്‌വ -നിയമനിര്‍മാണ വകുപ്പിന്റെ അംഗീകാരം. പുതിയ സംവിധാനം നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമാകും.

വിദേശികള്‍ക്കായി പ്രത്യേക ആശുപത്രി നിര്‍മിക്കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ ഫത്‌വ-നിയമനിര്‍മാണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി ഡോ.അലി അല്‍ ഉബൈദിയാണ് അറിയിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഹോസ്പിറ്റല്‍ കമ്പനി വഴി വിദേശികള്‍ക്കായി പ്രത്യേകം ആശുപത്രികള്‍ എന്നതാണ് പദ്ധതി. നിലവിലുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനണ് പുതിയ സംവിധാനം. അതോടെപ്പം, സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമായി ക്രമീകരിക്കുക എന്ന ലക്ഷ്യവുമുണ്ട്.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആശുപത്രികള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ളതായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നലവില്‍ വര്‍ഷംതോറും വിദേശികളില്‍ നിന്ന് 50 ദിനാര്‍ വച്ച്  ആരോഗ്യ ഇന്‍ഷുറന്‍സ് ഈടാക്കുന്നുണ്ട്.
പുതിയ കമ്പിനി വരുന്നതോടെ വിദേശികളില്‍നിന്ന് ഈടാക്കുന്ന ഇന്‍ഷുറന്‍സ് തുക അവര്‍ക്കായി സ്ഥാപിക്കുന്ന പ്രത്യേക കമ്പിനിക്ക് നല്‍കും. പുതിയ സംവിധാനത്തിന്റെ ഭാഗമായി വിദേശികള്‍ക്ക് മാത്രമായി മൂന്ന് ആശുപത്രികള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. വിദേശികള്‍ക്കുള്ള ചികിത്സാ സേവനവം പ്രസ്തുത ആശുപത്രികളില്‍ മാത്രമാക്കാനാണ് നീക്കം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നേപ്പാളിൽ പോകണം', മതിയായ രേഖകളില്ലാതെ യുഎസ് പൗരൻ യുപിയിൽ പിടിയിൽ; രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ; മൊഴികൾ പരസ്പരവിരുദ്ധം
തികഞ്ഞ അനാസ്ഥ; സർക്കാർ പ്രഖ്യാപിച്ചത് ഇരട്ട അന്വേഷണം, രണ്ട് സമിതികളും ഇതുവരെ വയനാട് സന്ദർശിച്ചില്ല, റിപ്പോർട്ട് നൽകാൻ ഒരുമാസം മാത്രം