
കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ പരമ്പരാഗതമായ വിശ്വാസങ്ങളും ആചാരങ്ങളും മാറ്റരുതെന്നും അവ പരിരക്ഷിണമെന്നും കേരളകോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള. വിധി പുറപ്പെടുവിച്ചത് കോടതിയാണ്. ഇക്കാര്യത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ബാലകൃഷ്ണ പിള്ള കോഴിക്കോട് പറഞ്ഞു.
ശബരിമല വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് പലരും ശ്രമിക്കുന്നതെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. ചുംബനസമരം നടത്താൻ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നത് പോലെ ശബരിമലയിൽ കയറണമെന്ന് പറയുന്നത് വിഡ്ഢിത്തമാണ്. എൻ.എസ്.എസ് കരയോഗങ്ങൾക്കെതിരായ ആക്രമണങ്ങൾ നടത്തിയത് ആർ.എസ്.എസ്. ആണെന്ന് മന്ത്രി ഇ. പി. ജയരാജൻ പറഞ്ഞത് അദ്ദേഹത്തിന് ഔദ്യോഗികമായി വിവരം കിട്ടിയത് കൊണ്ടവമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam