
ദില്ലി: റഫാൽ ഇടപാടിലെ സിഎജി ഓഡിറ്റ് റിപ്പോർട്ട് ഇന്ന് സഭയിൽ വക്കില്ല. റിപ്പോർട്ടിന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. നാളെ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് ഉന്നത വൃത്തങ്ങൾ സൂചന നല്‍കി. പ്രതിരോധ ഇടപാടുകളിൽ വ്യോമസേനയെ സംബന്ധിച്ച ഭാഗത്താണും റിപ്പോർട്ടിൽ റഫാലും ഉൾപ്പെടുത്തുന്നത്.
യുപിഎ ഭരണകാലത്തെക്കാൾ വിലകുറച്ചാണ് റഫാൽ വാങ്ങിയതെന്നാണ് സർക്കാരിൻറെ നിലപാട്. ഇക്കാര്യത്തിൽ സിഎജിയുടെ കണ്ടെത്തൽ പ്രധാനമാകും. റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചർച്ച നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് സിഎജിയുടെ റിപ്പോർട്ട് പാർലമെൻറിൽ എത്തുന്നത്. അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ കോൺഗ്രസ് സിഎജിയെ സമീപിച്ചിരുന്നു.
സിഎജി റിപ്പോർട്ട് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിക്കു സമർപ്പിച്ചുഎന്ന സുപ്രീം കോടതി വിധിയിലെ പരാമർശം നേരത്തെ വൻ വിവാദത്തിന് ഇടയാക്കിയിരുന്നു.
രാഷ്ട്രപതിയുടെ അനുമതികിട്ടിയാലുടൻ സിഎജി റിപ്പോർട്ട് ഇരുസഭകളിലും വയ്ക്കും. അഴിമതി ആരോപണം തള്ളുന്നതാകും റിപ്പോർട്ടെന്നാണ് കോൺഗ്രസ് കരുതുന്നത്. റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചർച്ച നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് സിഎജിയുടെ റിപ്പോർട്ട് പാർലമെൻറിൽ എത്തുന്നത്. സുപ്രീംകോടതി വിധിക്കു പുറമെ സിഎജി റിപ്പോർട്ടും തെരഞ്ഞെടുപ്പ് മൈതാനത്ത് ആരോപണങ്ങൾ തള്ളാൻ ആയുധമാക്കാം എന്ന പ്രതീക്ഷയിലാണ് ബിജെപി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam