റഫാല്‍ വിമാനം ഇന്ത്യന്‍ വായുസേനയുടെ ശേഷി വര്‍ധിപ്പിക്കുമെന്ന് വ്യോമസേന ദക്ഷിണ മേഖല മേധാവി

Published : Nov 10, 2018, 03:47 PM IST
റഫാല്‍ വിമാനം ഇന്ത്യന്‍ വായുസേനയുടെ ശേഷി വര്‍ധിപ്പിക്കുമെന്ന് വ്യോമസേന ദക്ഷിണ മേഖല മേധാവി

Synopsis

ഇനി വരാനിരിക്കുന്ന യുദ്ധങ്ങൾ ആഴ്ചകളും മാസങ്ങളും നീണ്ടു നിൽക്കുന്നതായിരിക്കില്ല. പരമാവധി പത്തു ദിവസമായിരിക്കും ഇവയുടെ ദൈർഘ്യം

കൊച്ചി: റഫാൽ വിമാനങ്ങൾ ഇന്ത്യൻ വായുസേനയുടെ ശേഷി വർദ്ധിപ്പിക്കാൻ ഉപകരിക്കുന്നവയാണെന്ന് വ്യോമസേന ദക്ഷിണ മേഖല മേധാവി എയർ മാർഷൽ ബി. സുരേഷ്. കൊച്ചിയിൽ എയർ ഫോഴ്സ് അസോസിയേഷന്‍റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എന്തും ഇറക്കുമതി ചെയ്യാൻ നോക്കിയിരിക്കുന്ന സ്ഥപനമാണ് ഇന്ത്യൻ വ്യോമസേന എന്നുള്ള ധാരണ തെറ്റാണ്. തദ്ദേശീയമായി വികസിപ്പിക്കുന്ന വിമാനങ്ങളും സേന ഉപയോഗിക്കുന്നുണ്ട്. ഇനി വരാനിരിക്കുന്ന യുദ്ധങ്ങൾ ആഴ്ചകളും മാസങ്ങളും നീണ്ടു നിൽക്കുന്നതായിരിക്കില്ല.

പരമാവധി പത്തു ദിവസമായിരിക്കും ഇവയുടെ ദൈർഘ്യം. അതിനാൽ ഇത്തരം സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാനുള്ള പരിശീലനത്തിലാണ് സേന. സൗഹൃദമുള്ള വിദേശ രാജ്യങ്ങളുമായി ചേർന്ന് പുതിയ രീതികൾ മനസിലാക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്.

സേനകൾക്കൊപ്പം ജനങ്ങളും ഒത്തുചേർന്ന് പ്രവർത്തിച്ചതിനാലാണ് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എയർഫോഴ്സിൽ നിന്ന് വിരമിച്ചവർ അംഗങ്ങളായ സംഘടനയാണ് എയർഫോഴ്സ് അസോസിയേഷന്‍. വാർഷിക ജനറൽ ബോഡി യോഗത്തിൽ മുതി‌ര്‍ന്ന അംഗങ്ങളെ ആദരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ
'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'