തിരുവനന്തപുരം മെഡിക്കൽ കോളജില്‍ റാഗിംഗ്

Published : Jan 06, 2018, 11:34 PM ISTUpdated : Oct 05, 2018, 12:10 AM IST
തിരുവനന്തപുരം മെഡിക്കൽ കോളജില്‍  റാഗിംഗ്

Synopsis

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജില്‍  റാഗിംഗെന്ന് പരാതി. മൂന്ന് മൂന്നാം വർഷ വിദ്യാർത്ഥികള്‍ക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഒന്നാം വർഷ വിദ്യാർത്ഥിയായ വിദ്യാർത്ഥിയെ മൂന്നു സീനിയർ വിദ്യാർത്ഥികള്‍ ചേർന്നാണ് മർദ്ദിച്ചത്. ഹോസ്റ്റിലും പുറത്തും വച്ച് സ്ഥിരമായി മർദ്ദിക്കുമെന്ന് കൊല്ലംസ്വദേശിയായ വിദ്യാർത്ഥിയുടെ പരാതിയിൽ പറയുന്നു.

ഉച്ചയോടെ വിദ്യാർത്ഥിയെ മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ വച്ച് മർദ്ദിക്കുന്നത് ചിലർ കണ്ടിരുന്നു. ഇവരാണ് ഒന്നാം വർഷക്കാരനെ  സീനിയർ വിദ്യാർത്ഥികളിൽ നിന്നും രക്ഷിക്കുകയും പൊലീസിനെയും രക്ഷിതാക്കളെയും വിവരമറിയിക്കുകയും ചെയ്തത്. രക്ഷിതാവെത്തി പ്രിൻസിപ്പലിന് പരാതി നൽകി.  മർദ്ദിച്ചതിൽ ഒരു വിദ്യാർത്ഥിയുടെ പേരുമാത്രമാണ് പരാതിയിലുള്ളത്. മറ്റ് രണ്ടുപേരെ കണ്ടാലറിയമെന്നാണ് പരാതിയില്‍ പറയുന്നത്. പ്രിൻസിപ്പൽ കൈമാറിയ പരാതിയുടെ അടിസ്ഥാനത്തിൽ റാഗിംഗിന് കേസെടുത്തതായി മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സഭയിൽ നിസ്സഹകരണം തുടർന്ന് പ്രതിപക്ഷം; ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരുമെന്ന് കെ ബാബു, പ്ലക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം
ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഓഡിറ്റ് ഈ മാസം 26ന് തീരില്ല, ദേവസ്വം ബോർഡ് ഹൈക്കോടതിയില്‍ കൂടുതൽ സമയം തേടും