'അഴിമതിക്കേസില്‍ ജയിലില്‍ പോയ ആളെ അടുത്ത് നിര്‍ത്തി അഴിമതിക്കെതിരെ മോദി വാചകമടിക്കുന്നു'

Web Desk |  
Published : Apr 29, 2018, 01:06 PM ISTUpdated : Jun 08, 2018, 05:50 PM IST
'അഴിമതിക്കേസില്‍ ജയിലില്‍ പോയ ആളെ അടുത്ത് നിര്‍ത്തി അഴിമതിക്കെതിരെ മോദി വാചകമടിക്കുന്നു'

Synopsis

പ്രധാനമന്ത്രി പറയുന്നതിൽ സത്യത്തിന്‍റെ അംശം ഉണ്ടോയെന്ന് അന്വേഷിക്കേണ്ട ഗതികേടില്‍ ജനം

ദില്ലി: ബിജെപിക്കെതിരെ കോൺഗ്രസിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. മാനസികമായി തയ്യാറെടുക്കുന്നതിന് രാഹുൽ കൈലാസ യാത്ര നടത്തും. കർണാടകയടക്കമുള്ള സംസ്ഥാനങ്ങൾ കോൺഗ്രസ് തൂത്തുവാരുമെന്നും രാഹുൽ. ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയിൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു മുഴം മുമ്പെ എറിഞ്ഞിരിക്കുകയാണ് രാഹുൽ ഗാന്ധി.  

പ്രധാനമന്ത്രി പറയുന്നതിൽ സത്യത്തിന്‍റെ അംശം ഉണ്ടോയെന്ന് അന്വേഷിക്കേണ്ട ഗതികേടിലാണ് ജനമെന്നും അഴിമതി കേസിൽ ജയിലിൽ പോയ യെദ്യൂരപ്പയെ അടുത്ത് നിർത്തിയാണ് മോദി അഴിമതിക്കെതിരെ വാചകമടിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കത്വ, ഉന്നാവോ സംഭവങ്ങളിൽ അടക്കം പ്രധാനമന്ത്രിക്ക് വ്യക്തമായ മറുപടി ഇല്ലന്നും രാഹുൽ പറഞ്ഞു. 

കോൺഗ്രസ് അധ്യക്ഷനായ ശേഷം ദില്ലിയിൽ നടത്തിയ ആദ്യ മഹാറാലിയിൽ കേന്ദ്ര സർക്കാരിനെയും നരേന്ദ്ര മോദിയേയും കടന്നാക്രമിച്ചാണ് രാഹുലിന്‍റെ ഉദ്ഘാടന പ്രസംഗം. കോൺഗ്രസിന്‍റെ കയ്യിൽ മുസ്ലിംകളുടെ രക്തം പുരണ്ടിട്ടുണ്ടെന്ന മുൻ കേന്ദ്ര മന്ത്രി സൽമാൻ ഖുർഷിദിന്‍റെ വിവാദ പരാമർശം ചൂണ്ടിക്കാട്ടി പാർട്ടിയിൽ ഐക്യം വേണമെന്ന് രാഹുൽ ആഹ്വാനം ചെയ്തു. 

സോണിയ ഗാന്ധിയും മൻമോഹൻ സിംഗും കേന്ദ്രത്തിനെതിരെ വിമർശനമുന്നയിച്ചു. ദളിത്, പെൺകുട്ടികൾക്കെതിരായ അതിക്രമം, ഇന്ധന വിലവർദ്ധന തുടങ്ങിയ വിഷയങ്ങളിൽ ജനരോഷം പ്രയോജനപ്പെടുത്തി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് കോൺഗ്രസ്. ജൻ ആക്രോശ് റാലി കഴിഞ്ഞതോടെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിനുള്ള നടപടികൾ തുടങ്ങും. കെപിസിസി മുതൽ ബൂത്ത് തലം വരെ പ്രവർത്തകരെ സജ്ജമാക്കും.

ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തിസ്ഗഡ് സംസ്ഥാനങ്ങൾക്ക് ഊന്നൽ നൽകിയുള്ള പ്രചാരണവും തുടങ്ങും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അരലക്ഷത്തോളം പേരാണ് ജനരോഷ റാലിയിൽ അണിനിരന്നത്. കേരളത്തിൽ നിന്ന് രമേശ് ചെന്നിത്തലയുടേയും എംഎം ഹസന്‍റെയും നേതൃത്വത്തിലാണ് പ്രവർത്തകർ എത്തിയത്. 

സത്യത്തിന് വേണ്ടി പ്രവർത്തിച്ച കേരളത്തിലേതടക്കമുള്ള പ്രവർത്തകർക്ക് ജീവൻ നഷ്ടമായെന്നും രാഹുൽ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കർണാടക തെരഞ്ഞെടുപ്പിന് ശേഷം 15 ദിവസത്തെ കൈലാസ യാത്ര നടത്തുമെന്നും രാഹുൽ പ്രവർത്തകരെ അറിയിച്ചു. കേന്ദ്ര സർക്കാർ സർവ്വ മേഖലയിലും പരാജയമാണെന്നായിരുന്നു മൻമോഹൻ സിംഗിന്‍റെയും
സോണിയ ഗാന്ധിയുടേയും വിമർശനം. പിസിസി തലം മുതൽ ബൂത്ത് തലം വരെ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ജൻ ആക്രോശ് റാലിയിലൂടെ രാഹുൽ ലക്ഷ്യമിടുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതോടെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടങ്ങും. അര ലക്ഷത്തോളം പ്രവർത്തകരാണ് റാലിയിൽ അണിനിരന്നത്

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്