രാഹുലിനെ 'രാമനാക്കി' പോസ്റ്റർ; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസ് കേസെടുത്തു

Published : Feb 01, 2019, 11:58 PM IST
രാഹുലിനെ 'രാമനാക്കി' പോസ്റ്റർ; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസ് കേസെടുത്തു

Synopsis

രാഹുൽ ​ഗാന്ധി, ബീഹാർ കോൺഗ്രസ് നേതാവ് മദൻ മോഹൻ ഝാ ഉൾപ്പടെ ആറ് പേർക്കെതിരേയാണ് പട്ന സിവിൽ കോടതിയിൽ പരാതി ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു

പട്‌ന: കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയെ രാമനായി ചിത്രീകരിച്ച് കോണ്‍ഗ്രസ് പുറത്തിറക്കിയ പോസ്റ്ററിനെതിരെ പൊലീസിൽ പരാതി. രാഹുൽ ​ഗാന്ധി, ബീഹാർ കോൺഗ്രസ് നേതാവ് മദൻ മോഹൻ ഝാ ഉൾപ്പടെ ആറ് പേർക്കെതിരേയാണ് പട്ന സിവിൽ കോടതിയിൽ പരാതി ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ബീഹാറിൽ കോൺ​ഗ്രസിന്റെ മെ​ഗാറാലിക്ക് മുന്നോടിയായിട്ടാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ശ്രീരാമന്റെ തലയുടെ സ്ഥാനത്ത് ​രാഹുൽ ​ഗാന്ധിയുടെ തല പതിപ്പിച്ചാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'അവർ രാമനാമം ജപിച്ചിരിക്കട്ടെ, താങ്കൾ സ്വയം രാമനാകും' എന്നാണ് പോസ്റ്ററിലെ വാചകം. ഫെബ്രുവരി മൂന്നിനാണ് ബീഹാറിൽ സംഘടിപ്പിച്ചിരിക്കുന്ന മെ​ഗാറാലി.  

സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മന്‍മോഹന്‍സിംഗും ഉള്‍പ്പടെയുള്ള കോൺ​ഗ്രസിന്റെ ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും പോസ്റ്ററിലുണ്ട്. പാര്‍ലമെന്റിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.  മുമ്പ് സമാനമായ പോസ്റ്റർ ഉത്തര്‍പ്രദേശിലും പുറത്തിറക്കിയിരുന്നു. അന്ന് രാമനായി രാഹുലും രാവണനായി മോദിയുമാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ വിമർശനവുമായി ബീഹാർ ഭരണകക്ഷിയായ ജെഡിയുവും ബിജെപിയും രം​ഗത്തെത്തി.   

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോണ്‍ഗ്രസ് വളരെ പിന്നിൽ, അതിവേഗം ബഹുദൂരം മുന്നിൽ കുതിച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വൻ നേട്ടം
ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, ലക്ഷ്യം 600 കോടി അധിക വരുമാനം; മാറ്റങ്ങൾ ഇങ്ങനെ