മല്യയും ജെയ്റ്റ്‌ലിയും 15 മിനിറ്റ് സംസാരിച്ചു, ജയ്റ്റ്‍ലി പറയുന്നത് പച്ചക്കള്ളം; കൂടുതല്‍ വെളിപ്പെടുത്തലുമായി രാഹുല്‍

Published : Sep 13, 2018, 01:28 PM ISTUpdated : Sep 19, 2018, 09:24 AM IST
മല്യയും ജെയ്റ്റ്‌ലിയും 15 മിനിറ്റ് സംസാരിച്ചു, ജയ്റ്റ്‍ലി പറയുന്നത് പച്ചക്കള്ളം; കൂടുതല്‍ വെളിപ്പെടുത്തലുമായി രാഹുല്‍

Synopsis

അരുണ്‍ ജയ്റ്റ്‍ലി  വിജയ് മല്യ കൂടിക്കാഴ്ച സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൂടിക്കാഴ്ച സംബന്ധിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പറയുന്നത് പച്ചക്കള്ളമാണെന്ന് രാഹുല്‍ ഗാന്ധി ദില്ലിയില്‍ പറഞ്ഞു.   


ദില്ലി: അരുണ്‍ ജയ്റ്റ്‍ലി  വിജയ് മല്യ കൂടിക്കാഴ്ച സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൂടിക്കാഴ്ച സംബന്ധിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പറയുന്നത് പച്ചക്കള്ളമാണെന്ന് രാഹുല്‍ ഗാന്ധി ദില്ലിയില്‍ പറഞ്ഞു. 

രാജ്യം വിടുന്നതിന് മുന്‍പ് മല്യയും ജെയ്റ്റിലുമായി നടന്നത് അനൗപചാരികയോഗമല്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച പതിനഞ്ചു മിനിറ്റോളം നീണ്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

ഈ കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് നേതാവ് പി.എൽ പുനിയ സാക്ഷിയെന്ന് രാഹുൽ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്ന് പുനിയ വിശദമാക്കി. 
ഒളിവില്‍ പോകുന്നുവെന്ന് മല്യ പറഞ്ഞിട്ടും ധനമന്ത്രി എന്തുകൊണ്ട് അന്വേഷണ ഏജൻസികളെ അറിയിച്ചില്ലെന്ന് രാഹുല്‍ ചോദിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭൂപേൻ ബോറ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തം; ഫോണിൽ ചർച്ച നടത്തിയെന്ന് ആവർത്തിച്ച് ഹിമന്ത ബിശ്വ ശർമ
'ചെയ്യുന്നതും പറയുന്നതും വേറെ, നിങ്ങളാ കസേര അർഹിക്കുന്നില്ല'; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് നവ്ജ്യോത് കൗർ സിദ്ദു