സ്ത്രീകളോട് ബഹുമാനവും മാന്യതയും കാണിക്കണം; 'മീ ടു'വിന് പിന്തുണയുമായി രാഹുലും

Published : Oct 12, 2018, 01:48 PM ISTUpdated : Oct 12, 2018, 01:49 PM IST
സ്ത്രീകളോട് ബഹുമാനവും മാന്യതയും കാണിക്കണം; 'മീ ടു'വിന് പിന്തുണയുമായി രാഹുലും

Synopsis

സ്ത്രീകളോട് എങ്ങനെ മാന്യതയോടെ പെരുമാറണമെന്ന് പഠിക്കണമെന്നും മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചു പറയേണ്ട സമയമാണിതെന്നും രാഹുല്‍ ട്വിറ്റ് ചെയ്തു.  

ദില്ലി: രാജ്യമൊട്ടാകെ ശക്തിപ്പെടുന്ന 'മീ ടു' ക്യംപെയ്‌ന് പിന്തുണയുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ക്യംപെയ്ന്  പിന്തുണ അറിയിച്ചത്. സ്ത്രീകളോട് എങ്ങനെ മാന്യതയോടെ പെരുമാറണമെന്ന് പഠിക്കണമെന്നും മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചു പറയേണ്ട സമയമാണിതെന്നും രാഹുല്‍ ട്വിറ്റ് ചെയ്തു.

സ്ത്രീകളെ അന്തസോടെയും ബഹുമാനത്തോടെയും സമീപിക്കണമെന്നും  തങ്ങൾക്കെതിരെ നടന്ന ലൈെഗfക അതിക്രമങ്ങൾ പുറത്ത് പറയാൻ അവർ മുന്നോട്ട് വരുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും രാഹുൽ പറഞ്ഞു. തെഴിലിടങ്ങളിലും മറ്റും സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന  അതിക്രമങ്ങൾ തുറന്ന് പറയാനുള്ള ഒരിടം എന്ന നിലക്കാണ് മീ ടൂ എന്ന ഹാഷ്‍ടാഗ് ഉള്‍പ്പെടുത്തി ക്യംപെയ്ൻ ആരംഭിച്ചത് കേന്ദ്ര സഹമന്ത്രി എം.ജെ അക്‌‌ബറിനെതിരെ വിമർശനം കടുക്കുന്നതിനിടെയാണ് രാഹുലും മീ ടുവിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്. 

ക്യാംപെയ്ൻ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രാഷ്ട്രീയ,മാധ്യമ,കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖർക്കെതിരെ നിരവധി സ്ത്രീകൾ മുന്നോട്ടു വരുകയും ചെയ്തു. കേരളത്തിൽ നിന്ന് ക്യംപെയ്ന് പിന്തുണ പ്രഖ്യപിച്ചു കൊണ്ട് നരവധി പേർ രംഗത്തെത്തിരുന്നു. അതിനിടെയാണ് നടനും എംഎല്‍എയുമായ മുകേഷിനെതിരെ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയത്.

ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഒന്നിലധികം സ്ത്രീകള്‍ ഒരേസമയം ആരോപണവുമായി രംഗത്തെത്തിയതോടെ 2017 ഒക്ടോബറോടെയാണ് ഈ ക്യംപെയ്ൻ ലോകശ്രദ്ധ നേടിയത്. സിനിമാമേഖലയില്‍ ആരംഭിച്ച മീ ടു സമൂഹത്തിന്റെ വിവിധ മോഖലയിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രിസ്മസിന് പിറ്റേന്ന് മുതൽ ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, ലക്ഷ്യം 600 കോടി അധിക വരുമാനം; മാറ്റങ്ങൾ ഇങ്ങനെ
വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ കുതിപ്പ്, ഒപ്പം സഖ്യകക്ഷികളും; തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മുന്നിൽ