മോദിയെ പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കില്ല; കോൺഗ്രസ് ജനങ്ങളെ വിശ്വസിക്കുന്നു: രാഹുല്‍ ഗാന്ധി

Published : Nov 10, 2018, 03:59 PM ISTUpdated : Nov 10, 2018, 04:02 PM IST
മോദിയെ പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കില്ല; കോൺഗ്രസ് ജനങ്ങളെ വിശ്വസിക്കുന്നു: രാഹുല്‍ ഗാന്ധി

Synopsis

15 അതിസമ്പന്നരെ മാത്രമാണ് മോദിക്ക് വിശ്വാസമെങ്കിൽ കോൺഗ്രസ് കോടിക്കണക്കിന് സാധാരണ ജനങ്ങളെ വിശ്വസിക്കുന്നു. അധികാരത്തിലെത്തിയാൽ 10 ദിവസത്തിനകം കാർഷിക കടം എഴുതി തള്ളുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു

ദില്ലി: ജനങ്ങളുമായി ദീർഘകാല ബന്ധത്തിന് താൻ ആശിക്കുന്നതിനാൽ മോദിയെപ്പോലെ കപട വാഗ്ദാനങ്ങൾ നൽകാനില്ലെന്ന് രാഹുൽ ഗാന്ധി. ഒരു തവണ കപട വാഗ്ദാനം നൽകാം. പറയുന്നത് കള്ളമാണെന്ന് രണ്ടാം വട്ടം ജനം തിരിച്ചറിയും. രാഷ്ട്രീയത്തിൽ നിൽക്കാൻ ഏറ്റവും പ്രധാനം ജന വിശ്വാസമാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. 

15 അതിസമ്പന്നരെ മാത്രമാണ് മോദിക്ക് വിശ്വാസമെങ്കിൽ കോൺഗ്രസ് കോടിക്കണക്കിന് സാധാരണ ജനങ്ങളെ വിശ്വസിക്കുന്നു. അധികാരത്തിലെത്തിയാൽ 10 ദിവസത്തിനകം കാർഷിക കടം എഴുതി തള്ളുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മോദിയും ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ്ങും അഴിമതിക്കാരാണ്. പാവങ്ങളുടെ പണം തട്ടിയെടുത്ത് 15 ഓളം അതിസമ്പന്നർക്ക് നൽകുകയാണ് അവരെന്നും രാഹുല്‍ ആരോപിച്ചു. 

എന്നാല്‍ രാഹുലിന്‍റെ ആരോപണത്തിന് മറുപടിയുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. മാവോയിസത്തിൽ വിപ്ലവം കാണുന്ന കോൺഗ്രസിന് ഛത്തീസ്ഗഡിന്‍റെ വികസനത്തിനായി പ്രവർത്തിക്കാനാകില്ല. മാവോയിസ്റ്റുകൾക്കെതിരെ മുഖ്യമന്ത്രി രമൺ സിങ്ങ് ശക്തമായ നടപടി എടുത്തു. ഛത്തീസ്ഗഡിനെ നക്സൽ മുക്തമാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചോദ്യപ്പേപ്പർ ചോർന്നു, വില 4 ലക്ഷം, പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് 37 വിദ്യാർത്ഥികൾക്ക് കിട്ടി; സിഎസ്ഐആർ-നെറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ അറസ്റ്റ്
'കലക്ടർ വെറും റീൽ സ്റ്റാർ'; ടീന ദാബിക്കെതിരെ വിദ്യാർത്ഥികൾ, രോഷം സമരക്കാരെ കാണാൻ വിസമ്മതിച്ചതോടെ