
തൃശൂര്‍: കിലാരൂരില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണ കേന്ദ്രത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. 3500 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു.
വിവിധ ബ്രാൻറുകളുടെ പേരില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മിച്ച് വിതരണം ചെയ്യുന്ന A JA AND SON PVT LTD എന്ന കമ്പനിയിലാണ് റെയ്ഡ് നടന്നത്. പൊള്ളാച്ചിയില്‍ നിന്നാണ് ഇവര്‍ വെളിച്ചെണ്ണ എത്തിച്ചിരുന്നത്. ഇതില്‍ മായം കലര്‍ത്താൻ പ്രത്യേക സംവിധനങ്ങള്‍ കേന്ദ്രത്തിലുണ്ട്. പിന്നീട് വിവിധ ബ്രാൻഡുകളുടെ പേരില്‍ കവറിലാക്കി വിതരണം ചെയ്യും. ലോഡ് കണക്കിന് വെളിച്ചെണ്ണയാണ് ഇവിടെ നിന്ന് വിതരണത്തിനായി പുറത്തേക്ക് പോയിരുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ക്രിസ്മസ് സ്പഷ്യല്‍ സ്വക്വാഡാണ് വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു
ആള്‍ തിരക്കില്ലാത്ത പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന കമ്പനിയെ കുറിച്ച് നാട്ടുകാര്‍ക്ക് ഏറെനാളായി സംശയമുണ്ടായിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. ക്രിസ്മസിന് മുന്നോടിയായി പരിശോധന ശക്തമാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam