
പാലക്കാട്: പാലക്കാട് എലപ്പുള്ളി പാറ ശിവക്ഷേത്രത്തിലെ അയ്യപ്പ വിളക്കിന് എത്തിച്ച ആന ഇടഞ്ഞു. മൂന്നു മണിക്കൂറോളം ആനപ്പുറത്ത് കുടുങ്ങിയ ഉണ്ണികൃഷ്ണൻ എന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. മദ്യലഹരിയിലായിരുന്ന ആനയുടെ പാപ്പാൻ രാവിലെ മുതൽ ആനയെ ഉപദ്രവിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.
പാലക്കാട് എലപ്പുള്ളി പാറയിൽ വൈകുന്നേരം അഞ്ചുമണിയോടുകൂടി ആണ് ആന ഇടഞ്ഞത്. എലപ്പുള്ളി പാറയിലെ ശിവക്ഷേത്രത്തിലെ അയ്യപ്പ വിളക്കിനായി എത്തിച്ച മൂന്ന് ആനകളിൽ തടത്താവളം ശിവൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. നാലു പേരാണ് ഇടഞ്ഞപ്പോൾ ആനപ്പുറത്ത് ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർ ആദ്യംതന്നെ രക്ഷപ്പെട്ടു.
ഉണ്ണികൃഷ്ണൻ എന്ന 17 വയസ്സുകാരനാണ് മൂന്ന് മണിക്കൂറോളം ആനപ്പുറത്ത് കുടുങ്ങിയത്. മനസാന്നിധ്യം കൈവിടാതിരുന്ന ഉണ്ണികൃഷ്ണനെ പരിക്കുകൾ കൂടാതെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. സമീപത്തെ കടകളിൽ നാശനഷ്ടം വരുത്തിയ ആന നിരവധി വാഹനങ്ങളും കുത്തിമറിച്ചു. രാത്രി എട്ടരയോട് കൂടി ഇടഞ്ഞ ആനയെ തളച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam