റെയിൽവേ അഴിമതിക്കേസ്; ലാലുപ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

By Web TeamFirst Published Jan 19, 2019, 11:59 AM IST
Highlights

റെയിൽവേ അഴിമതിക്കേസില്‍ ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ദില്ലി പട്യാല ഹൗസ് കോടതി ഫെബ്രുവരി 11ലേക്ക് മാറ്റി.

ദില്ലി: റെയിൽവേ അഴിമതിക്കേസില്‍ ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ദില്ലി പട്യാല ഹൗസ് കോടതി ഫെബ്രുവരി 11ലേക്ക് മാറ്റി. കേസിൽ പ്രതി ചേർക്കപ്പെട്ട എല്ലാവരുടെയും ജാമ്യാപേക്ഷ തള്ളണമെന്ന്  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. 

ലാലു റെയിൽവേ മന്ത്രിയായിരുന്നപ്പോൾ ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐആർസിടിസി) രണ്ടു ഹോട്ടലുകൾ സ്വകാര്യ ഗ്രൂപ്പിനു പാട്ടത്തിനു നൽകിയതിനുള്ള പ്രത്യുപകാരമായി ലാലു കുടുംബത്തിനു പട്നയിൽ കോടികൾ വിലമതിക്കുന്ന സ്ഥലം ലഭിച്ചെന്നാണു സിബിഐയുടെ കേസ്. 

click me!