കേരളത്തിന്റെ റെയില്‍ വികസനത്തിന് പച്ചക്കൊടി

By Web DeskFirst Published Dec 27, 2016, 1:45 AM IST
Highlights

ദില്ലി: കേരളത്തിന്റെ റെയില്‍ വികസനത്തിന് പച്ചക്കൊടിക്കാണിച്ച് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. രാജധാനി എക്‌സ്പ്രസ് ആഴ്ചയില്‍ അഞ്ച് ദിവസമാക്കുമെന്ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ റെയില്‍മന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തുമെന്നും സുരേഷ് പ്രഭു അറിയിച്ചു.

കേരളത്തിലൂടെ അതിവേഗ ട്രെയിനുകള്‍ ഓടിക്കണം, സ്‌റ്റേഷനുകള്‍ ആധുനികവല്‍ക്കരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ മുന്നോട്ട് വച്ചത്. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ റെയില്‍വെയുടെ നിയന്ത്രണത്തിലുള്ള ഏജന്‍സിയായ റൈറ്റ്‌സിനെ ചുമതലപ്പെടുത്തുമെന്ന് സുരേഷ് പ്രഭു ഉറപ്പ് നല്‍കി. 

രാജധാനി എക്‌സപ്രസ്സ് ആഴ്ചയില്‍ അഞ്ച് ദിവസമാക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ട്രെയിനുകളില്‍ ബയോടോയ്!ലറ്റ് സംവിധാനം ഏര്‍പ്പെടുത്തും. ഹരിപ്പാട് എറണാകുളം, തിരുവല്ല കുറുപ്പന്തറ റെയില്‍പ്പാത ഇരട്ടിപ്പിനുള്ള  സ്ഥലമെടുപ്പിന്  ആവശ്യമായ പണം അപ്പപ്പോള്‍ അനുവദിക്കും. അങ്കമാലിഎരുമേലിശബരി പാതക്ക് ബജറ്റില്‍ പണം അനുവദിക്കും.  

കഞ്ചിക്കോട് റെയില്‍ ഫാക്ടറി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിലെ റെയില്‍ ട്രാക്കുകളുടെ സുരക്ഷാ പ്രശ്‌നങ്ങളും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
 

click me!