
കൊച്ചി: കൊല്ലം-എറണാകുളം പാതയില്‍ നടത്തുന്ന എട്ട് മെമു, പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയ നടപടി റെയില്‍വേ പിന്‍വലിച്ചു. നിര്‍ത്തലാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍ പുനസ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. വെള്ളിയാഴ്ച മുതല്‍ ഈ ട്രെയിനുകള്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്നാണ് തീരുമാനം. ഈ മാസം ആദ്യമാണ് എട്ട് ട്രെയിനുകള്‍ രണ്ടുമാസത്തേക്ക് റദ്ദാക്കിയത്. ലോക്കോ ബൈലറ്റുമാരുടെ കുറവും ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെയും ഭാഗമായാണ് ട്രയിനുകള്‍ റദ്ദാക്കിയത്.
22 മുതല്‍ പുനഃസ്ഥാപിച്ച മെമു, പാസഞ്ചര്‍ ട്രെയിനുകള്‍:
1. 66300, കോട്ടയം വഴി പോകുന്ന കൊല്ലം- എറണാകുളം മെമു
2. 66301, കോട്ടയം വഴി പോകുന്ന എറണാകുളം- കൊല്ലം മെമു
3. 56387, കോട്ടയം വഴി പോകുന്ന എറണാകുളം- കായംകുളം പാസഞ്ചര്‍
4. 56388, കോട്ടയം വഴി പോകുന്ന കായംകുളം- എറണാകുളം പാസഞ്ചര്‍
5. 66307, കോട്ടയം വഴി പോകുന്ന എറണാകുളം- കൊല്ലം മെമു
6. 66308, കോട്ടയം വഴി പോകുന്ന കൊല്ലം- എറണാകുളം മെമു
7. 56381, ആലപ്പുഴ വഴി പോകുന്ന എറണാകുളം- കായംകുളം പാസഞ്ചര്‍
8. 56382, ആലപ്പുഴ വഴി പോകുന്ന കായംകുളം- എറണാകുളം പാസഞ്ചര്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam