രാജ് ഭവനിലെ വാഹനങ്ങള്‍ നിയമംലംഘിക്കുന്നുവെന്ന് ഗതാഗത കമ്മിഷണർ

Published : Jul 17, 2016, 10:19 AM ISTUpdated : Oct 05, 2018, 03:31 AM IST
രാജ് ഭവനിലെ വാഹനങ്ങള്‍ നിയമംലംഘിക്കുന്നുവെന്ന് ഗതാഗത കമ്മിഷണർ

Synopsis

​രാജ് ഭവന്റെ വാഹനങ്ങള്‍ നിയമംലംഘിക്കുന്നവെന്ന് ഗതാഗത കമ്മിഷണർ. നമ്പർ പ്ലേറ്റില്ലാതെയും അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചും  രാജ് ഭവനിലെ വാഹനങ്ങള്‍ യാത്രചെയ്യുന്നുവെന്ന് ട്രാൻഫോർട്ട് കമ്മിഷണർ ടോമിൻ ജെ തച്ചങ്കരി. വാഹനങ്ങള്‍ക്ക് ഉടൻ നമ്പർ പ്ലേറ്റ് വയക്കണമെന്നാവശ്യപ്പെട്ട് ഗവ‌ണറുടെ സെക്രട്ടറിക്ക് ട്രാൻസ്ഫോർട്ട് കമ്മിഷണർ കത്തു നൽകി.


കേന്ദ്ര വാഹന നിയമ ചട്ടം രാജ് ഭവനിലെ വാഹനങ്ങള്‍ ലംഘിക്കുന്നുവെന്നാണ് ഗതാഗതവകുപ്പിന്റെ പരാതി. പ്രസിഡന്റിനും ഗവർണർക്കും നമ്പർപ്ലേറ്റുകള്‍ ഉപോയഗിക്കേണ്ടതില്ലെന്നാണ് മോട്ടോർ വാഹന നിയമം പറയുന്നത്.  നമ്പർ പ്ലേറ്റിനു പകരം ദേശീയ ചിഹ്നമാണ് ഇവരുടെ വാഹനങ്ങളിൽ ഉപോയോഗിക്കുന്നത്. എന്നാൽ രാജ് ഭവനിലെ ഓഫീസിലെ മിക്കവാഹനങ്ങളും നമ്പർ പ്ലേറ്റില്ലാതെ രാജ് ഭവൻ എന്ന ബോർഡുമാത്രം വച്ചാണ് സ‍ഞ്ചരിക്കുന്നത്. ഇത് നിയമലംഘനമെന്ന ചൂണ്ടികാട്ടിയാണ് ടോമിൻ ജെ തച്ചങ്കരി ഗവണറുടെ സെക്രട്ടറിക്ക് കത്തു നൽകിയത്. അയൽ സംസ്ഥാനങ്ങളിലെ രാജ് ഭവൻ വാഹനങ്ങള്‍ നമ്പർ പ്ലേറ്റ് ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്. കേരളത്തിൽ മാത്രമാണ് വ്യത്യമായ രീതി തുടരുന്നത്. അതിനാൽ രാജ് ഭവനെന്ന ബോ‍ഡ് വയ്‍ക്കുന്നതിനോടൊപ്പം നമ്പർ പ്ലേറ്റും വയ്ക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. ഗവര്‍ണറുടേത് ഒഴികെ ബീക്കണ്‍ ലൈറ്റുകളുടെ ചില വാഹനങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഇത് മാറ്റണമെന്ന് കത്തിൽ ആവശ്യപ്പെട്ടുന്നു. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്‍ക്ക് രാജ് ഭവന്റെ വാഹനങ്ങള്‍ പ്രത്യേക ഇളവ് നൽകിയിട്ടില്ല. രാജ് ഭവന് പ്രത്യേകം ഇളവ് നൽകിയിട്ടുണ്ടെങ്കിൽ ഇക്കാര്യം അറിയിക്കണമന്നും കത്തിൽ  ഗതാഗത കമ്മീഷണർ ചൂണ്ടിക്കാട്ടുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ഡിജിറ്റൽ ലോകത്തെ അന്തേവാസിയാണോ? അറിയാം ഡിജിറ്റൽ ഫാസ്റ്റിം​ഗിനെക്കുറിച്ച്, പരിശീലിക്കേണ്ടതെങ്ങനെ? ​ഗുണങ്ങളിവയാണ്!
വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസം, ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ പ്രതികരിച്ച് മന്ത്രി; '9000 രൂപയുടെ ധനസഹായം തുടരും, വാടകപ്പണം സർക്കാർ നൽകും'