
ജയ്പൂര്‍: രാജസ്ഥാൻ മന്ത്രി മൂത്രശങ്ക തീർത്തത് പൊതുസ്ഥലത്തുള്ള തങ്ങളുടെ മുഖ്യമന്ത്രിയുടെ പോസ്റ്ററിന് സമീപം. ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി ശംഭു സിംഗ് ഖതേസറാണ് വേദിക്കരികില്‍ പരസ്യമായി മൂത്രമൊഴിച്ചത്. സ്വച്ഛ ഭാരത് എന്ന സന്ദേശം ഉയര്‍ത്തി പ്രധാനമന്ത്രി മോദിയടക്കം രംഗത്ത് വരുമ്പോള്‍ ബിജെപി മന്ത്രിയുടെ പൊതുസ്ഥലത്തെ ശങ്ക തീര്‍ക്കല്‍ വലിയ വിവാദമായിരിക്കുകയാണ്.
രാജസ്ഥാനിലെ അജ്മെറിന് സമീപമാണ് സംഭവം. മുഖ്യമന്ത്രി വസുന്ദരരാജ സിന്ധ്യയുടെ പോസ്റ്ററിന് സമീപത്താണ് ശംഭു സിംഗ് ഖതേസര്‍ തന്‍റെ 'ശങ്ക' തീര്‍ക്കാനിരുന്നത്. എന്നാൽ താൻ ചെയ്തതിൽ ഒരു തെറ്റുമില്ലെന്നാണ് മന്ത്രിയുടെ വാദം. ഇതൊന്നും വിവാദമാക്കേണ്ടതില്ലെന്നും പണ്ട് മുതലേ ഇങ്ങനെയൊക്കെയല്ലേ എന്നുമാണ് മന്ത്രി ചോദിക്കുന്നത്.
എന്തായാലും മന്ത്രിയുടെ ചിത്രം സോഷ്യൽ മീഡിയയയിൽ വൈറലായിരിക്കുകയാണ്. ചിത്രം വിവാദമായതോടെ ബിജെപി വേദിക്ക് സമീപം ശൗചാലയങ്ങൾ ഉണ്ടായിരുന്നില്ലെന്നും രാവിലെ മുതൽ തെരഞ്ഞെടുപ്പ് റാലിയുമായി തിരക്കിലായിരുന്ന തനിക്ക് മൂത്രമൊഴിക്കാൻ കിലോമീറ്ററുകൾ പോകാൻ കഴിയില്ലായിരുന്നുവെന്നും ശംഭു സിംഗ് വ്യക്തമാക്കി. 'ഞാൻ മൂത്രമൊഴിച്ചത് വിജനമായ പ്രദേശത്താണ്. അവിടെ ഒരാൾ അങ്ങനെ ചെയ്താൽ അസുഖം പടരുകയോ വൃത്തികേടാകുകയോ ചെയ്യില്ല. മാത്രമല്ല റാലി നടക്കുന്നതിന് സമീപമൊന്നും ശൗചാലയമില്ല. അതുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നത്' . ഇതിന് സമീപം മുഖ്യമന്ത്രി വസുന്ധര രാജെയുടെ പോസ്റ്ററുമണ്ടായിരുന്നെങ്കിലും അത് തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളല്ലെന്നും ശംഭുസിംഗ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam