
ജയ്പുർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് രാജസ്ഥാന്. വസുന്ധരാ രാജ സിന്ധ്യയുടെ നേതൃത്വത്തില്‍ ഭരണത്തുടര്‍ച്ചയാണ് ബിജെപി ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസാകട്ടെ അധികാരവഴികളിലേക്കുള്ള മടങ്ങിവരവും. സര്‍വ്വേ ഫലങ്ങളില്‍ പലതും കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കിയത് ബിജെപിയെ സംബന്ധിച്ചടുത്തോളം ക്ഷീണമായിരുന്നു. ഇപ്പോഴിതാ പാര്‍ട്ടി നേതൃത്വത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് പ്രമുഖ നേതാവും ജലവിഭവ മന്ത്രിയുമായ സുരേന്ദ്ര ഗോയല്‍ അണികള്‍ക്കൊപ്പം പടിയിറങ്ങി.
ജൈതാരൻ മണ്ഡലത്തിൽ അഞ്ചു തവണ ബിജെപിക്കുവേണ്ടി വിജയം സ്വന്തമാക്കിയ നേതാവാണ് സുരേന്ദ്ര ഗോയല്‍. ഇന്നലെ വസുന്ധരാ രാജ സിന്ധ്യ പുറത്തിറക്കിയ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം ലഭിക്കാത്തതുകൊണ്ടാണ് സുരേന്ദ്ര പാര്‍ട്ടി വിട്ടത്. ഇവിടെ അവിനാഷ് ഗെഹ്ലോട്ടിനാണ് ബിജെപി സ്ഥാനാര്‍ഥിത്വം നല്‍കിയിരിക്കുന്നത്.
വലിയ തോതില്‍ ജനസ്വാധീനം മേഖലയിലുള്ള ഇദ്ദേഹം ബിജെപിക്ക് തലവേദനയാകുമെന്നാണ് വ്യക്തമാകുന്നത്. ജൈതാരന്‍ മണ്ഡലത്തില്‍ വിമതനായി മത്സരിക്കാനുള്ള നീക്കത്തിലാണ് അദ്ദേഹം. അതേസമയം കോണ്‍ഗ്രസ് സുരേന്ദ്രയെ സ്വാധിനിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഡിസംബർ ഏഴിനാണു രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam