
ജയ്പൂർ: ടോൾ ബൂത്തിൽ അധികമായി പണപ്പിരിവ് നടത്തിയ പൊലീസിനെ വിറപ്പിക്കുന്ന രാജസ്ഥാൻ മന്ത്രിയുടെ വീഡിയോ വൈറലാകുന്നു. രാജസ്ഥാനിലെ യുവജന ക്ഷേമ, കായിക വകുപ്പ് മന്ത്രിയായ അശോക് ചന്ദ്‌നയാണ് അനധികൃതമായി പണം വാങ്ങിയ പൊലീസുകാരന് താക്കീത് നൽകിയത്. പൊലീസുകാരൻ അനാവശ്യമായി പണം കൈപ്പറ്റുന്നതായി നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷിക്കാൻ മന്ത്രി തന്നെ നേരിട്ടെത്തിയത്.
പൊലീസുകാരന് താക്കീത് നൽകുന്ന മന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് അദ്ദേഹത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയത്. 'ജനങ്ങളിൽ നിന്നും പണം തട്ടിയെടുക്കാനാണോ നിങ്ങൾ ടോൾബൂത്തിൽ ഇരിക്കുന്നത്?ഒരു കാര്യം ചെയ്യാം പൊലീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും നിങ്ങളെ ഞാൻ പുറത്താക്കിത്തരാം. എന്നിട്ട് സ്ഥിരമായി ഈ ടോള്‍ ബൂത്തില്‍ ഒരു ജോലിയും തരാം'-മന്ത്രി പറയുന്നു.
പാവപ്പെട്ടവരിൽ നിന്ന് 100 രൂപ വെച്ച് വാങ്ങുന്നതായി അറിഞ്ഞുവെന്നും ഇത് തുടരാനാണ് ഭാവമെങ്കിൽ നിങ്ങളുടെ ജോലി അപകടത്തിലാകുമെന്നും മന്ത്രി പറഞ്ഞു. ഇത് അവസാനത്തെ മുന്നറിയിപ്പായി കണക്കാക്കാനും ഈ നടപടി ഇനിയും വെച്ചുപുറപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam