
എറണാകുളം: പല കാര്യങ്ങളിലും യൂട്ടേൺ അടിച്ച സർക്കാരാണിതെണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു, സ്ത്രീ പ്രവേശന വിഷയത്തിലും യൂടേൺ അടിക്കാംഅയ്യപ്പ സംഗമം നടത്തിയ സർക്കാരാണിത്.സംസ്ഥാന സർക്കാർ നിലപാട് എന്താണെന്ന് തനിക്ക് പറയാൻ കഴിയില്ല.തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സർക്കാർ എന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
ശബരിമല സ്വർണ്ണക്കൊള്ള വിവാദം കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.ദേവസ്വം മന്ത്രി ജയിലിൽ പോകുമ്പോൾ വിഷയം തീരും . ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണം കട്ടിട്ട് വീഴ്ച്ച ഇല്ല എന്ന് സർക്കാർ പറയുന്നു.വരുന്ന തെരഞ്ഞെടുപ്പ് നിർണായകമാണ്.ജമാ അത്ത് ആണോ ശബരിമല കൊള്ളക്കാരാണോ നാടിനെ ഭരിക്കേണ്ടത്.എൽഡിഎഫിൻ്റെ ഒന്നായി തുടരാം മുദ്രാവാക്യത്തെ അദ്ദേഹം പരിഹസിച്ചു.സ്വർണ്ണ ക്കൊള്ളക്കാരാണോ ഒന്നായി തുടരേണ്ടത്.കടക്ക് പുറത്ത് എന്ന യുഡിഎഫ് മുദ്രാവാക്യത്തിനും പരിഹാസം .കോൺഗ്രസും ജമാ അത്തെയുമാണ് പുറത്ത് കടക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam