സ്വവര്‍ഗ്ഗരതി: യുപിഎ സര്‍ക്കാര്‍ നീതി വൈകിപ്പിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍

By Web TeamFirst Published Sep 6, 2018, 11:29 PM IST
Highlights

സ്വവർഗലൈംഗികതയിലെ നിയമവിലക്ക് ഒഴിവാക്കുന്നതിനെ എതിർക്കുന്ന നിലപാടാണ് ഹൈക്കോടതിയിൽ കോൺഗ്രസ് പാർട്ടി സ്വീകരിച്ചത്. എന്നാല്‍‍ നരേന്ദ്രമോദി സർക്കാർ ഈ വിഷയത്തെ സുപ്രീം കോടതിയുടെ പരിഗണനയിൽ കൊണ്ടുവരികയും എൽജിബിറ്റി കമ്യൂണിറ്റിയുടെ അവകാശങ്ങൾക്കൊപ്പം നിലകൊണ്ട് ചരിത്രത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു

ബെംഗളൂരു: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാണെന്ന നൂറ്റാണ്ട് പഴക്കമുള്ള നിയമത്തെ തിരുത്തിയ സുപ്രീംകോടതിയുടെ ചരിത്ര വിധിയെ സ്വാഗതം ചെയ്ത് രാജീവ് ചന്ദ്രശേഖർ‍‍ എംപി. 

സ്വവർഗലൈംഗികതയിലെ നിയമവിലക്ക് ഒഴിവാക്കുന്നതിനെ എതിർക്കുന്ന നിലപാടാണ് ഹൈക്കോടതിയിൽ കോൺഗ്രസ് പാർട്ടി സ്വീകരിച്ചത്. എന്നാല്‍‍ നരേന്ദ്രമോദി സർക്കാർ ഈ വിഷയത്തെ സുപ്രീം കോടതിയുടെ പരിഗണനയിൽ കൊണ്ടുവരികയും എൽജിബിറ്റി കമ്യൂണിറ്റിയുടെ അവകാശങ്ങൾക്കൊപ്പം നിലകൊണ്ട് ചരിത്രത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. എന്നായിരുന്നു രാജീവ് ചന്ദ്രശേഖരന്റെ ട്വീറ്റ്. 

ഒരു വർഷം മുമ്പ് സ്വകാര്യത മൗലികാവകാശമാണ് എന്ന കാര്യം സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. ഞാനായിരുന്നു അന്ന് പരാതിക്കാരൻ. എന്നാൽ ഇന്ന് ആ അവകാശത്തെ ഒന്നുകൂടി വിപുലീകരിച്ചാണ് എൽജിബിറ്റി സമൂഹത്തിന്റെ വ്യക്തിപരമായ ലൈംഗിക തെരെഞ്ഞെടുപ്പിനെ സുപ്രീം കോടതി പിന്തുണച്ചിരിക്കുന്നത്. രാജീവ് ചന്ദ്രശേഖർ തന്റെ ട്വീറ്റിൽ പറഞ്ഞിരിക്കുന്നു. 

Unlike the govt that in HighCourt opposed decriminalising homosexuality - the govt left it to SupremeCourt n was on the right side of history abt 👍🏻 pic.twitter.com/ABmL8pnt6V

— Rajeev Chandrasekhar (@rajeev_mp)
click me!