സ്വവര്‍ഗ രതി കുറ്റകരമല്ല, പക്ഷേ സ്വാഭാവികമല്ലെന്ന് ആര്‍എസ്എസ്

Published : Sep 06, 2018, 06:16 PM ISTUpdated : Sep 10, 2018, 12:26 AM IST
സ്വവര്‍ഗ രതി കുറ്റകരമല്ല, പക്ഷേ സ്വാഭാവികമല്ലെന്ന് ആര്‍എസ്എസ്

Synopsis

സ്വവര്‍ഗ വിവാഹവും ലെെംഗീകതയും പ്രകൃതിക്ക് ഇണങ്ങുന്നതും സ്വാഭാവികവുമല്ല. പാരമ്പര്യമായി ഇന്ത്യന്‍ സമൂഹം ഇത്തരം ബന്ധങ്ങളെ അംഗീകരിക്കുന്നുമില്ല

ദില്ലി: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാണെന്ന നൂറ്റാണ്ട് പഴക്കമുള്ള നിയമത്തെ തിരുത്തിയ സുപ്രീംകോടതിയുടെ ചരിത്ര വിധിയില്‍ പ്രതികരണവുമായി ആര്‍എസ്എസ്. സ്വവര്‍ഗ രതി കുറ്റകരമല്ലെന്നും എന്നാല്‍, അത് സ്വഭാവകമല്ലെന്നുമാണ് ആര്‍എസ്എസ് വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

ഇത്തരത്തിലുള്ള ബന്ധങ്ങളെ പിന്തുണയ്ക്കില്ലെന്നും ആര്‍എസ്എസ് വ്യക്തമാക്കി. സുപ്രീം കോടതി വിധി പോലെ തന്നെ സ്വവര്‍ഗ രതി കുറ്റകരമാണെന്ന് കരുതുന്നില്ലെന്ന് ആര്‍എസ്എസ് ഓള്‍ ഇന്ത്യ കാമ്പയിന്‍ അധ്യക്ഷന്‍ അരുണ്‍ കുമാര്‍ പറഞ്ഞു. സ്വവര്‍ഗ വിവാഹവും ലെെംഗീകതയും പ്രകൃതിക്ക് ഇണങ്ങുന്നതല്ല, ഒപ്പം സ്വാഭാവികവുമല്ല.

പാരമ്പര്യമായി ഇന്ത്യന്‍ സമൂഹം ഇത്തരം ബന്ധങ്ങളെ അംഗീകരിക്കുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ ലെെംഗിക താത്പര്യങ്ങള്‍ കുറ്റകരമല്ലെന്ന് 2016 ആര്‍എസ്എസ് നേതാവ് ദത്രേയ ഹോസബെലെ പറഞ്ഞത് വലിയ വിവാദമായിരുന്നു. സമൂഹത്തിലെ മറ്റുള്ളവരെ ബാധിക്കാത്തിനാല്‍ സ്വവര്‍ഗ രതി കുറ്റകരമല്ലെന്ന് പറഞ്ഞ ദത്രേയ സംഭവം വിവാദമായതോടെ അടുത്ത ദിവസം തിരുത്തി.

കുറ്റകരമല്ലെങ്കിലും അത് സമൂഹത്തിന് ചേരുന്നതല്ലെന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്. ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്നുള്ള സുപ്രീം തോടതി ചരിത്ര വിധി ഇന്നാണ് വന്നത്. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആദ്യ വിധി പ്രസ്താവത്തില്‍ പറഞ്ഞു.  

വൈവിധ്യത്തിന്‍റെ ശക്തിയെ മാനിക്കണം. ഐപിസി 377 ഏകപക്ഷീയവും യുക്തിരഹിതമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്. ഞാന്‍ എന്താണോ അത് തന്നെയാണ് ഞാന്‍ എന്ന രീതിയില്‍ ജീവിക്കാന്‍ ഒരു വ്യക്തിയ്ക്ക് സാധിക്കണം. അതിന് ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു ജീവിതത്തിന്‍റെ അര്‍ത്ഥം എന്നത് സ്വതന്ത്രമായി ജീവിക്കുക എന്നത് കൂടിയാണ്. ഭയത്തോടുകൂടി ജീവിക്കലല്ല എന്നും പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

`നിശബ്ദ കാഴ്ചക്കാരാകാം' ; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്
ഒളിഞ്ഞിരിക്കുന്നത് വമ്പൻ കെണികൾ, ഓൺലൈൻ ബെറ്റിങ്ങിൽ വൻതുകകൾ നഷ്ടപ്പെട്ടു, ദിവസങ്ങൾക്കിടയിൽ ജീവനൊടുക്കിയത് മൂന്ന് യുവാക്കൾ