
കൊച്ചി: പെറ്റിക്കേസുകള്‍ക്ക് പിന്നാലെ പൊലീസുകാർ പേകേണ്ടെന്ന് ഉത്തരമേഖ ഡിജിപി രാജേഷ് ധിവാൻ. സമയവും പൊലീസുകാരുടെ ഊർജ്ജവും നശിപ്പിക്കുന്ന പെറ്റികേസ് അന്വേഷണം ശരിയായ പൊലീസ്ജോലിയല്ലെന്നാണ് എസ്.പിമാര്‍ക്ക് അയച്ച സർക്കുലറിൽ രാജേഷ് ധിവാൻ പറയുന്നത്. വാഹനപരിശോധനകള്‍ നടത്താൻ എക്സൈസിനും മോട്ടോർവാഹനവകുപ്പിനും ഉത്തരവാദിത്വമുണ്ടെന്നും ഡിജിപി പറയുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകള്‍ രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത ആറരലക്ഷം കേസുകളിൽ നാലരലക്ഷവും പൊലീസ് സ്വമേധയ എടുത്തവയാണ്. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുക, ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ച് വാഹമോടിക്കുക എന്നിങ്ങനെ പിഴയൊടുക്കിവിടേണ്ട സംഭവങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പെറ്റിക്കേസാക്കുന്ന രീതിക്കതിരെ ഉന്നത ഉദ്യോഗസ്ഥർക്കിടിൽ രണ്ടഭിപ്രായമുണ്ട്.
ഇതിനിടെയാണ് പെറ്റികേസ് അന്വേഷണത്തിന് പിന്നാലെ കൂടി സമയവും ഊർജ്ജവും കളയേണ്ടെന്ന് ഉത്തരമേഖല ഡിജിപി രാജേഷ് ധിവാൻ പൊലീസുകാർക്ക് നിർദ്ദേശം നൽകിയത്. കഴിഞ്ഞ വർഷം കണ്ണൂർ, തൃശൂർ റെയ്ഞ്ചിൽ രജിസ്റ്റർ ചെയ്ത ഒരു ലക്ഷം കേസിൽ ഭൂരിഭാഗവും സ്വമേധയാ എടുത്തകേസുകളാണ്. പിഴ നൽകേണ്ട വിടേണ്ടതിന് പകരം എഫ്ഐആർ രജിസ്റ്റർ ചെയ്ത കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നു. കോടതിക്കും ജോലിഭാരം കൂടുന്നു.
പലരും ഹാജരാക്കുന്ന തിരിച്ചറിയൽ രേഖകള്‍ വ്യാജമാണ്. വാറണ്ട് പുറപ്പെടുക്കുമ്പോള്‍ ഈ രേഖകള്‍ പ്രതിയെ പിടിക്കാൻ കഴിയുന്നില്ല. പെറ്റിക്കേസെടുത്ത് സമയം പാഴാക്കാതെ ക്രമസമാധാനത്തിലും കേസ് അന്വേഷണത്തിലും ഫലപ്രദമയ ഇടപടണമെന്നാണ് സർക്കുലറിലെ നിർദ്ദേശം. വാഹനപരിശോധന പൊലീസിന്‍റെ മാത്രം ഉത്തരവാദിത്വമല്ലെന്നും എക്സൈസിനും മോട്ടർവാഹനവകുപ്പിനും ഇതിനു കഴിയുമെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam