പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാകുന്ന സര്‍ക്കാറിന്‍റെ ആര്‍ദ്രം പദ്ധതി

By Web DeskFirst Published May 22, 2017, 11:23 AM IST
Highlights

തിരുവനന്തപുരം: കുടുംബ ഡോക്ടര്‍ സങ്കല്‍പത്തിലേക്ക് പൊതുജനാരോഗ്യ മേഖലയെ മാറ്റിയെടുക്കുക എന്ന വലിയ ലക്ഷ്യമാണ് ആര്‍ദ്രം പദ്ധതി വഴി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത് . ഓരോ രോഗിയുടേയും ആരോഗ്യ വിവരങ്ങള്‍ ആശുപത്രികളില്‍ ഓണ്‍ലൈനായി ലഭ്യമാക്കും . താലൂക്ക് ജില്ല ആശുപത്രികളില്‍ സ്പെഷ്യാലിറ്റി സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഒരുക്കും . മെഡിക്കല്‍ കോളജുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കാനും പദ്ധതി ലക്ഷ്യമിടുന്നു .

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യ സംബന്ധമായ ആവശ്യങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി .  ഇതാണ് ആര്‍ദ്രം മിഷന്‍റെ ഹൈലൈറ്റ്സ് . സ്വകാര്യ മേഖലയെ വെല്ലുന്ന സൗകര്യങ്ങളൊരുക്കിയാണ് ഓരോ ഘട്ടവും മുന്നോട്ടുകൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ ഓപി നവീകകണം. ഇനി മുന്‍കൂട്ടി ബുക്ക് ചെയ്യണമെങ്കില്‍ അതിന് മൊബൈല്‍ ആപ്പും കിയോസ്ക് സംവിധാനങ്ങളും. 

ആശുപത്രിയിലെത്തി ഡോക്ടറെ കാണുന്നതും പരിശോധനകള്‍ നടത്തുന്നതും മരുന്നു നല്‍കുന്നതും വരെയുള്ള കാര്യങ്ങള്‍ ഇലക്ട്രോണിക് സാങ്കേതികവിദ്യയുപയോഗിച്ച് രജിസ്റ്റര്‍ ചെയ്യപ്പെടും . രോഗി സര്‍ക്കാര്‍ ആശുപത്രികളിലെവിടെ എത്തിയാലും ഓണ്‍ലൈന്‍ വഴി വിവരമറിയാം . 
സ്പഷ്യാലിറ്റി ചികില്‍സകകള്‍ക്ക് പുറമേ ഹൃദ്രോഗം , നൈഫ്രോളജി , ന്യൂറോളജി തുടങ്ങി സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ചികില്‍സകളും താഴേത്തട്ടിലൊരുക്കും . ആശുപത്രികളില്‍ അത്യാഹിത വിഭാഗം , ലാബ് , രക്തബാങ്ക് സൗകര്യങ്ങളുള്‍പ്പെടെ ഒരുക്കും . 

പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്ക് മാത്രമായി ഡോക്ടര്‍മാരുടേത് ഉള്‍പ്പെടെ 680 തസ്തികകള്‍, പുതിയ തസ്തികകള്‍ വീണ്ടും സൃഷ്ടിക്കും. .പിന്നോക്ക പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ സേവനം ഉറപ്പാക്കും. മിഷനുമായി ബന്ധപ്പെട്ട് അടിസ്ഥാനസൗകര്യ വികസനത്തിന് വേണ്ടി വരുന്ന ചെലവുകള്‍ കിഫ്ബി മുഖേനയും പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരുന്ന ചെലവുകള്‍ സംസ്ഥാന ബജറ്റില്‍ നിന്നുമാണ് വകയിരുത്തുന്നത് . സര്‍ക്കാര്‍ സര്‍വീസിലേക്ക് സ്പെഷ്യാലിറ്റി സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെ എത്രത്തോളം കിട്ടുമെന്നതും പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതും കിഫ്ബി വഴി എത്രപണം ലഭ്യമാക്കാനാകുമെന്നതും സര്‍ക്കാരിനു മുന്നിലെ വെല്ലുവിളികളാണ്.

click me!