രാമനും കൃഷ്ണനും പുകവലിച്ചിരുന്നില്ല, പിന്നെ നമ്മളെന്തിന് വലിക്കണം; താക്കീതുമായി രാംദേവ്

Published : Jan 31, 2019, 10:04 AM ISTUpdated : Jan 31, 2019, 11:54 AM IST
രാമനും കൃഷ്ണനും പുകവലിച്ചിരുന്നില്ല, പിന്നെ നമ്മളെന്തിന് വലിക്കണം; താക്കീതുമായി രാംദേവ്

Synopsis

നമ്മൾ രാമനേയും കൃഷ്ണനേയുമാണ് പിന്തുടരുന്നത്. അവർ ജീവിതത്തിൽ ഒരിക്കലും പുകവലിച്ചിരുന്നില്ല. പിന്നെന്തിനാണ് നമ്മൾ പുകവലിക്കുന്നത്? പുകവലി ഉപേക്ഷിക്കുന്നതിന് നാം പ്രതിജ്ഞ എടുക്കണം. വീട്, അമ്മ, അച്ഛൻ ഉൾപ്പടെ എല്ലാം ഉപേക്ഷിച്ചവരാണ് സന്ന്യാസിമാർ. പിന്നെ എന്തുകൊണ്ട് നമുക്ക് പുകവലി ഉപേക്ഷിക്കാൻ കഴിയുന്നില്ലെന്നും രാംദേവ് ചോദിച്ചു.

പ്രയാ​ഗ്രാജ്: കുംഭമേളയിൽ പുകവലി ഉപേക്ഷിക്കാൻ‍ സന്ന്യാസിമാർക്ക് യോ​ഗ ​ഗുരു ബാബാ രാംദേവിന്റെ നിർദ്ദേശം. രാമനും കൃഷ്ണനും പുകവലിച്ചിരുന്നില്ലെന്നും പിന്നെന്തിനാണ് നമ്മൾ പുകവലിക്കുന്നതെന്നും പുകവലി ഉപേക്ഷിക്കുന്നതിന് നാം പ്രതിജ്ഞ എടുക്കണമെന്നും രാംദേവ് പറഞ്ഞു.

നമ്മൾ രാമനേയും കൃഷ്ണനേയുമാണ് പിന്തുടരുന്നത്. അവർ ജീവിതത്തിൽ ഒരിക്കലും പുകവലിച്ചിരുന്നില്ല. പിന്നെന്തിനാണ് നമ്മൾ പുകവലിക്കുന്നത്? പുകവലി ഉപേക്ഷിക്കുന്നതിന് നാം പ്രതിജ്ഞ എടുക്കണം. വീട്, അമ്മ, അച്ഛൻ ഉൾപ്പടെ എല്ലാം ഉപേക്ഷിച്ചവരാണ് സന്ന്യാസിമാർ. പിന്നെ എന്തുകൊണ്ട് നമുക്ക് പുകവലി ഉപേക്ഷിക്കാൻ കഴിയുന്നില്ലെന്നും രാംദേവ് ചോദിച്ചു.

മേളയിൽ പങ്കെടുക്കാനെത്തിയ സന്ന്യാസിമാരിൽനിന്നും ഹുക്ക ഉൾപ്പടെയുള്ളവ രാംദേവ് പിടിച്ചെടുത്തു. കൂടാതെ അവരെക്കൊണ്ട് പുകയില ഇനി ഉപയോ​ഗിക്കില്ലെന്ന് പ്രതിജ്ഞ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സന്ന്യാസിമാരിൽ നിന്ന് പിടിച്ചെടുത്ത ഹുക്കകൾ താൻ നിർമ്മിക്കുന്ന മ്യൂസിയത്തിൽ പ്രദർശനത്തിന് വയ്ക്കുമെന്നും രാംദേവ് പറഞ്ഞു. യുവാക്കളെ പുകയില ഉപേക്ഷിക്കുന്നതിനും പുകവലിക്കുന്നതിൽ‌ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്. അതുപോലെ മഹാതമാക്കളെക്കൊണ്ടും ചെയ്യിപ്പിക്കുമെന്നും രാംദേവ് കൂട്ടിച്ചേർത്തു. 

55 ദിവസം നീളുന്ന കുംഭ മേള മാർച്ച് നാലിന് അവസാനിക്കും. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഒരുമിച്ചെത്തുന്ന ആഘോഷമാണിത്. ഗംഗ, യമുന, സരസ്വതി എന്നീ പുണ്യ നദികളുടെ സംഗമ വേദിയില്‍ ഏകദേശം 13 കോടിയിലധികം ആളുകളാണ് സ്‌നാനത്തിനായി എത്തുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കാർക്ക് വലിയ ആശ്വാസം തന്നെ, സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ആദ്യ റിസർവേഷൻ ചാർട്ട് സമയത്തിൽ മാറ്റം
ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി യുവാവ്; ബുർഖ ധരിക്കാത്തതു കൊണ്ടുള്ള വൈരാഗ്യമെന്ന് പൊലീസ്