അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിന് തീയതി പ്രഖ്യാപിച്ച് സന്യാസിസമൂഹം; തറക്കല്ലിടുമെന്ന് പ്രഖ്യാപനം

Published : Jan 30, 2019, 06:50 PM ISTUpdated : Jan 30, 2019, 06:52 PM IST
അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിന് തീയതി പ്രഖ്യാപിച്ച് സന്യാസിസമൂഹം; തറക്കല്ലിടുമെന്ന് പ്രഖ്യാപനം

Synopsis

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രനിർമാണത്തിന് ഉറച്ച് ഹിന്ദുസംഘടനകൾ. കുംഭമേളയ്ക്കിടെ നടന്ന സന്യാസസമൂഹത്തിന്‍റെ യോഗത്തിലാണ് പ്രഖ്യാപനം. തർക്കഭൂമി ഒഴികെയുള്ള സ്ഥലം ഉടമകൾക്ക് വിട്ടു നൽകണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. 

പ്രയാഗ്‍രാജ്: അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിന് തീയതി പ്രഖ്യാപിച്ച് സന്യാസിസമൂഹം. ഫെബ്രുവരി 21-ന് ക്ഷേത്രത്തിന് തറക്കല്ലിടുമെന്നാണ് പ്രഖ്യാപനം. കുംഭമേളയ്ക്കിടെ നടന്ന സന്യാസസമൂഹത്തിന്‍റെ യോഗത്തിലാണ് പ്രഖ്യാപനം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രനിർമാണത്തിന് ഉറച്ച് ഹിന്ദുസംഘടനകൾ മുന്നോട്ടുപോവുകയാണെന്നതിന്‍റെ കൃത്യമായ സൂചനയാണിത്.

തർക്കഭൂമി ഒഴികെയുള്ള സ്ഥലം ഉടമകൾക്ക് വിട്ടു നൽകണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. 31 സെന്‍റ് മാത്രമാണ് തർക്കഭൂമിയെന്നും ബാക്കിയുള്ള ഭൂമി ഉടമകൾക്ക് നൽകണമെന്നുമാണ് ഹർജിയിൽ പറയുന്നത്. ബാബ്‍റി മസ്ജിദ് നിന്നിരുന്ന 2.71 ഏക്കറിൽ 31 സെന്‍റ് മാത്രമാണ് തർക്കഭൂമിയെന്നാണ് കേന്ദ്രസർക്കാർ വാദം. മാത്രമല്ല, ബാബ്‍റി മസ്ജിദ് നിലനിന്നിരുന്ന ഭൂമിക്ക് ചുറ്റുമുള്ള 67 ഏക്കർ ഭൂമി രാമജന്മഭൂമി ന്യാസിന്‍റെയും മറ്റ് ചെറുക്ഷേത്രങ്ങളുടേതുമാണ്.

ഉത്തർപ്രദേശിലെ ഹിന്ദുത്വവോട്ടുകൾ ലക്ഷ്യമിട്ട് തന്നെയാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതെന്ന് ഇതോടെ വ്യക്തമാവുകയാണ്. 

കേന്ദ്രസർക്കാരിന്‍റെ ഹർജിക്ക് പിന്നിലെന്ത്? ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോ‍‍ർഡിനേറ്റിംഗ് എഡിറ്റർ പ്രശാന്ത് രഘുവംശം പറയുന്നു - വീഡിയോ:

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എല്ലാ കണ്ണുകളും ഈറോഡിലേക്ക്, കോയമ്പത്തൂരിൽ വിമാനമിറങ്ങി വിജയ് ഈറോഡിലേക്ക് കാറിലെത്തി, കരൂർ സംഭവത്തിന് ശേഷം സജീവമാകാൻ താരം
'ഇന്ത്യയിലെ മുസ്ലീംകൾ നദികളേയും സൂര്യനേയും ആരാധിക്കണം, സൂര്യനമസ്കാരം ചെയ്യണം'; ആ‍ർഎസ്എസ് നേതാവ്