'അറസ്റ്റിലായില്ലെങ്കില്‍ ഗാന്ധിജി അഭിഭാഷക വേഷത്തില്‍ വന്നേനെ'; രാമചന്ദ്രഗുഹയുടെ പ്രതികരണം

Published : Aug 28, 2018, 09:13 PM ISTUpdated : Sep 10, 2018, 12:35 AM IST
'അറസ്റ്റിലായില്ലെങ്കില്‍ ഗാന്ധിജി അഭിഭാഷക വേഷത്തില്‍ വന്നേനെ'; രാമചന്ദ്രഗുഹയുടെ പ്രതികരണം

Synopsis

പൂണൈയിലെ ഭീമ-കൊറിഗാവ് മേഖലയില്‍ കഴിഞ്ഞവര്‍ഷമുണ്ടായ ജാതി കലാപവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് പൊലീസ് പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് റാവുവിനെ കസ്റ്റഡിയിലെടുക്കുന്നതെന്നാണ് പൊലീസ് പറഞ്ഞതെന്ന് അദ്ദേഹത്തിന്‍റെ ബന്ധുകള്‍ അറിയിച്ചു.

ദില്ലി:ആക്റ്റിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത് നടപടിയില്‍ മഹാരാഷ്ട്ര ഗവണ്‍മെന്‍റിനെതിരെ പ്രതിഷേധവുമായി ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ. എകപക്ഷീയവും നിയമവിരുദ്ധമായ നടപടിയുമെന്നാണ് രാമചന്ദ്ര ഗുഹ സംഭവത്തെ വിശേഷിപ്പിച്ചത്. ഗാന്ധി ജീവിച്ചിരിക്കുകയും മോദി സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍, ഇന്ന് അറസ്റ്റിലായ അഭിഭാഷക സുധാ ഭര്‍ധ്വാജിന് വേണ്ടി ഗാന്ധി അഭിഭാഷക വേഷം അണിഞ്ഞേനെ എന്നാണ് രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തിരിക്കുന്നത്.

വരവര റാവു, അഭിഭാഷകയായ സുധാ ഭരദ്വാജ്, അരുണ്‍ ഫെറേറിയ, ഗൗതം നവാല്‍ഖ, വേനോന്‍ ഗോണ്‍സ്ലേവ്സ് എന്നിവരെയാണ് രാജ്യവ്യാപകമായി നടത്തിയ  റെയ്ഡില്‍ പൊലീസ്  അറസ്റ്റ് ചെയ്തത്. പൂണൈയിലെ ഭീമ-കൊറിഗാവ് മേഖലയില്‍ കഴിഞ്ഞവര്‍ഷമുണ്ടായ ജാതി കലാപവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് പൊലീസ് പറയുന്നത്.  പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് റാവുവിനെ കസ്റ്റഡിയിലെടുക്കുന്നതെന്നാണ് പൊലീസ് പറഞ്ഞതെന്ന് അദ്ദേഹത്തിന്‍റെ ബന്ധുകള്‍ അറിയിച്ചു.

അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട , കുടിയിറക്കപ്പെട്ട ആദിവാസി ജനങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് അറസ്റ്റിലാവയവര്‍. ഇവരുടെ അറസ്റ്റിലൂടെ രാജ്യത്തെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ആദിവാസികളുടെ  പ്രാതിനിധ്യമാണ് ഇല്ലാതായതെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.എതിരഭിപ്രായം പറയുന്നവരെ വേട്ടായടുന്ന രീത് രാജ്യത്ത് ആരംഭിച്ചത് കോണ്‍ഗ്രസാണെന്നും അത് ബിജെപി ഗവര്‍ണ്‍മെന്‍റ് പിന്തുടരുകയാണെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു. 

ആക്റ്റിവിസ്റ്റുകളുടെ അറസ്റ്റിനെതിരെ എഴുത്തുകാരായ  അരുന്ധതി റോയിയും ഇന്ദിരാ ജെയ്സിംഗും പ്രതിഷേധം ഉന്നയിച്ചിരുന്നു. നിയമവാഴ്ചക്കെതിരെ ശ്ബദമുയര്‍ത്താന്‍ ഒരിക്കല്‍ ഇവിടെ ആരും അവശേഷിക്കില്ലെന്നും എതിര്‍ക്കപ്പെടാന്‍ ഒരു നിയമവാഴ്ചയും ഉണ്ടാവില്ലെന്നാണ് ഇന്ദിരാ ജെയ്സിംഗ് പറഞ്ഞത്.  1975 ലെ അടിയന്തരാവസ്ഥയോടാണ് അകറ്റിവിസ്റ്റുകളുടെ അറ്സറ്റിനെ അരുന്ധതി റോയി താരതമ്യം ചെയ്തത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിണക്കം അവസാനിപ്പിച്ച് തിരികെ വരണമെന്ന ആവശ്യം തള്ളി; ഭാര്യയെ ഭര്‍ത്താവ് അടിച്ചു കൊന്നു, പ്രതി പിടിയിൽ
ചരിത്രത്തിനരികെ നിർമ്മല സീതാരാമൻ; രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി, കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന്, പ്രത്യേകതകൾ ഏറെ