ദില്ലിയില്‍ 11കാരിയെ പീഡിപ്പിച്ച ശേഷം കേരളത്തിലെത്തി ജോലി ചെയ്യുകയായിരുന്ന ബംഗാളി അറസ്റ്റില്‍

Published : Jul 12, 2017, 10:44 PM ISTUpdated : Oct 05, 2018, 03:47 AM IST
ദില്ലിയില്‍ 11കാരിയെ പീഡിപ്പിച്ച ശേഷം കേരളത്തിലെത്തി ജോലി ചെയ്യുകയായിരുന്ന ബംഗാളി അറസ്റ്റില്‍

Synopsis

ദില്ലിയില്‍ സഹോദരിയുടെ മകളായ 11കാരിയെ ഒരു വര്‍ഷമായി പീഡിപ്പിച്ചുവന്ന പ്രതി ആലപ്പുഴയില്‍ അറസ്റ്റിലായി. കുട്ടിയെ പീഡിപ്പിച്ച ശേഷം ദില്ലി ജാമിഅ നഗറില്‍ നിന്ന് മുങ്ങിയ സംഭവത്തിന് ശേഷം ദില്ലിയില്‍ നിന്നും മുങ്ങിയ ബംഗാള്‍ സ്വദേശി ഷെയ്ക്ക് റൈസൂലിനെയാണ് കായംകുളം കരീലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ അന്വേഷിച്ച് കായംകുളത്തെത്തിയ ജാമിഅ നഗര്‍ പോലീസ് പ്രതിയെ നാളെ ദില്ലിയിലേക്ക് കൊണ്ടുപോകും. 

ബംഗാള്‍ സ്വദേശിയായ ഷെഖ് റസൂല്‍, ജോലി ആവശ്യാര്‍ത്ഥമാണ് ദില്ലിയിലെ സഹോദരിയുടെ വീട്ടിലെത്തുന്നത്. ബംഗാളില്‍ സൈക്കിള്‍ റിക്ഷ ഓടിച്ച് ഉപജീവനം നടത്തുകയായിരുന്നു ഇയാള്‍. ദില്ലിയില്‍ വെച്ച് സഹോദരിയുടെ 11 വയസ്സുള്ള മകളെ കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ച് വരികയായിരുന്നു. കുട്ടിയുടെ അമ്മ ജോലിക്ക് പോകുന്ന സമയങ്ങളിലായിരുന്നു പീഡനം. സംഭവം കുട്ടി വീട്ടുകാരോട് പറഞ്ഞതോടെ ദില്ലിയിലെ ജാമിഅ നഗര്‍ പോലീസില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസം പരാതി നല്‍കി. എന്നാല്‍ അതിനിടെ ഷെയ്ക്ക് റൈസൂള്‍ ദില്ലിയില്‍ നിന്നും മുങ്ങി. നേരെ എത്തിയത് കായംകുളം കരീലകുളങ്ങരയിലേക്കായിരുന്നു. 

ഇവിടെ ബംഗാളികളുടെ കൂടെ താമസിച്ച് വരുന്നതിനിടെയാണ് ഒരു ബലാത്സംഗകേസിലെ പ്രതി കരീലക്കുളങ്ങരയില്‍ താമസിക്കുന്നുണ്ടെന്ന വിവരം പോലീസിന് കിട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരീലക്കുളങ്ങര പോലീസ് ഷെഖ് റസൂലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. തുടര്‍ന്ന് ജാമിഅ നഗര്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഷക്കീല്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേരളത്തിലെത്തി ഷെഖ് റസൂലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രതി കുട്ടിയെ അവസാനമായി പീഡിപ്പിച്ചതെന്ന് വൈദ്യപരിശോധനയില്‍ ബോധ്യമായതെന്ന് പോലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആഭ്യന്തരമന്ത്രിയുടെ നാട്ടിൽ ഡിവൈഎഫ്ഐ മുൻകൂട്ടി അനുമതി വാങ്ങാതെ ലോകകപ്പ് വിളംബര ജാഥ നടത്തി, തടഞ്ഞ് പോലീസ്, നടുറോഡിൽ വൻ തർക്കം
വധശ്രമക്കേസ്: തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ സു​ഗതൻ അറസ്റ്റിൽ; പിടികൂടുന്നതിനിടെ ആകാശത്തേക്ക് വെടിവച്ച് പൊലീസ്