കേന്ദ്രമന്ത്രി കിരൺ റിജിജു, നിർമ്മല സീതാരാമൻ എന്തെനിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി അറിയിച്ചത്
ദില്ലി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മോദിക്കെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി കിരൺ റിജിജു, നിർമ്മല സീതാരാമൻ എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി അറിയിച്ചു.ഖർഗെ മാപ്പ് പറയണം, തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണം.രാജ്യത്തെ ജനാധിപത്യത്തെ താറടിക്കുന്ന നടപടിയാണിതെന്നും മന്ത്രിമാര്‍ പറഞ്ഞു
തെരഞ്ഞെടുപ്പ് പ്രരണത്തിനായി ചെന്നൈയിലെത്തിയ ഖർഗെ വൈാർത്താസമ്മേളനത്തിലാണ് മോദിയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചത്. മാധ്യമപ്രവർത്തകർ തുചർ ചോദ്യങ്ങൾ ഉന്നയിച്ചതോടെ അദ്ദേഹം വിശദീകരണവുമായി രംമഗത്തെത്തി. മോദി തീവ്രവാദിയെന്നല്ല ഉദ്ദേശിച്ചത്, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഫറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി;


