പതിമൂന്നുകാരിയെ പീഡപ്പിച്ച കേസ്; പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും പിഴയും

Published : Feb 01, 2018, 11:05 PM ISTUpdated : Oct 05, 2018, 02:14 AM IST
പതിമൂന്നുകാരിയെ പീഡപ്പിച്ച കേസ്; പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും പിഴയും

Synopsis

അടിമാലി: പതിമൂന്നുകാരിയെ പീഡപ്പിച്ച കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ.  അടിമാലി ഇരുമ്പുപാലം സ്വദേശി ശശിയെയാണ് തൊടുപുഴ പോക്‌സോ കോടതി ശിക്ഷിച്ചത്. 

2013 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വാളറയിലെ വീട്ടില്‍ ഉറങ്ങിയിരുന്ന പെണ്‍കുട്ടിയെ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പീഡിപ്പിച്ചത്. രണ്ടുകാലും തളര്‍ന്ന വല്യമ്മയല്ലാതെ മറ്റാരും അന്ന് വീട്ടില്‍ ഇല്ലായിരുന്നു..  കുട്ടിയുടെ കരച്ചില്‍ കേട്ട് കുട്ടിയുടെ വല്യമ്മ ഉണര്‍ന്നപ്പോള്‍ അവരെ ഭീഷണിപ്പെടുത്തി  ഓടി രക്ഷപ്പെടുകയായിരുന്നു.. പെണ്‍കുട്ടിയുടെ ചിററമ്മയുടെ രണ്ടാം ഭര്‍ത്താവാണ് പ്രതി.

ഒളിവില്‍ പോയ പ്രതിയെ അടുത്ത ദിവസം നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു. അച്ഛനും അമ്മയും ഇല്ലാത്തതിനാല്‍ സംഭവത്തിന് ശേഷം പെണ്‍കുട്ടി നിര്‍ഭയ കേന്ദ്രത്തിലാണ് കഴിയുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്; തുടർനടപടി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി ഇഡി
വധശ്രമ കേസിൽ നിയുക്ത ബിജെപി കൗൺസിലർക്ക് 36 വർഷം തടവ്; സിപിഎം കൗൺസിലറെ വധിക്കാൻ ശ്രമിച്ചെന്ന് കേസ്