
ദില്ലി: മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ മുൻ മന്ത്രി മഞ്ജു വര്‍മ്മയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയെ രൂക്ഷമായ വിമര്‍ശിച്ച് സുപ്രീംകോടതി. ബീഹാര്‍ ഡിജിപി, ഈ മാസം 27 ന് നേരിട്ട് ഹാജരായി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ അഭയകേന്ദ്രങ്ങളുടെ മോശം നടത്തിപ്പ് ചൂണ്ടിക്കാട്ടിയ കോടതി, ചീഫ് സെക്രട്ടറിയോടും നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു.
പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ബ്രജേഷ് താക്കൂറുമായി അന്ന് സാമൂഹ്യക്ഷേമ മന്ത്രി ആയിരുന്ന മഞ്ജു വര്‍മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മയ്ക്ക് അടുത്ത ബന്ധം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രിയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ മഞ്ജുവര്‍മ്മയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല.
പാട്ന ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ മഞ്ജു വര്‍മ്മ ഒളിവില്‍പോയി. ഒരു മാസം കഴിഞ്ഞിട്ടും ഇവരെ കണ്ടെത്താന്‍ പൊലീസ് ഒരുനടപടിയും സ്വീകരിക്കാത്തതാണ് സുപ്രീംകോടതിയെ പ്രകോപിപ്പിച്ചത്. ഒരു ക്യാബിനറ്റ് മന്ത്രിയായിരുന്ന വ്യക്തിയെ കാണാതായിട്ടും അവര്‍ എവിടെയെന്ന് കണ്ടേത്താന്‍ പൊലും കഴിയാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് ജസ്റ്റിസ് മദന്‍ ലോകൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഇതിന്‍റെ ഗൗരവം ആര്‍ക്കും മനസ്സിലാകുന്നില്ല. മന്ത്രിയായിരുന്നതുകൊണ്ട് നിയമം ബാധകമല്ലേ എന്ന് കോടതി ചോദിച്ചു. തുടര്‍ന്നാണ് ഈ മാസം 27 ന് നേരിട്ട് ഹാജാരായി വിശദീകരണം നല്‍കാന്‍ ബീഹാര്‍ ഡിജിപിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാനത്തെ അഭയകേന്ദ്രങ്ങളുടെ അവസ്ഥ കുത്തഴിഞ്ഞ നിലയിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇങ്ങിനെ തുടരാനാവില്ല. ഇക്കാര്യത്തില്‍ 27 ന്ചീഫ് സെക്രട്ടറിയും ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഭഗല്‍പ്പൂര്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുഖ്യ പ്രതി ബ്രജേഷ് താക്കൂറിനെ കോടതിഇടപെട്ട് പട്യാല ജയിലിലേക്ക് മാറ്റിയിരുന്നു. .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam