കൂട്ടബലാത്സംഗക്കേസില്‍ അന്വേഷണമില്ല; ആത്മഹത്യക്കൊരുങ്ങി ഇര

Published : Aug 11, 2018, 01:05 PM ISTUpdated : Sep 10, 2018, 12:49 AM IST
കൂട്ടബലാത്സംഗക്കേസില്‍ അന്വേഷണമില്ല; ആത്മഹത്യക്കൊരുങ്ങി ഇര

Synopsis

ഒരാഴ്ച മുമ്പാണ് രണ്ട് പേർ ചേ‍‍ര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഇവര്‍ മാനസികമായി തകര്‍ന്നിരുന്നുവെന്ന് ബന്ധുക്കള്‍

മുസാഫര്‍നഗര്‍: തന്നെ ബലാത്സംഗം ചെയ്തവര്‍ക്കെതിരെ നിയമനടപടികളെടുക്കാന്‍ പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഷംലി സ്വദേശിനിയായ 23കാരിയാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. 

ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി വിഷം കഴിച്ചത്. ബന്ധുക്കളാണ് ഉടന്‍ തന്നെ ഡോക്ടര്‍മാരെ വിവരമറിയിച്ചത്. ഇപ്പോള്‍ യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ഒരാഴ്ച മുമ്പാണ് രണ്ട് പേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിരുന്നുള്ളൂ. കേസില്‍ മറ്റ് തുടര്‍നടപടികളുമുണ്ടായില്ല. സംഭവത്തിന് ശേഷം യുവതി മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്നും ഇതിനിടയിലാണ് കേസില്‍ കാര്യമായ പുരോഗതിയില്ലെന്ന് അറിഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു. ഇതാകാം ഇവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും ബന്ധുക്കള്‍ സൂചിപ്പിക്കുന്നു. 

അതേസമയം യുവതിയുടെയും ബന്ധുക്കളുടെയും ആരോപണം പൊലീസ് തള്ളി. കേസന്വേഷണം തുടരുന്നുണ്ടെന്നും രണ്ടാം പ്രതിയെ ഉടന്‍ പിടികൂടുമെന്നും ഇവര്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുലർച്ചെ ഇഡി ഉദ്യോ​ഗസ്ഥർ, കൂട്ടിന് എടിഎസും കേന്ദ്ര ഏജൻസികളും, ഭീകരവാദത്തിനുള്ള ഫണ്ട് പിടികൂടാൻ 40 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന
ടിക്കറ്റ് ബുക്ക് ചെയ്ത് പണി കിട്ടയവരെ സന്തോഷിപ്പിക്കാൻ ഇൻഡിഗോ! നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ വൗച്ചറുകൾ പ്രഖ്യാപിച്ചു