ഗര്‍ഭിണിയായ ആടിനെ മദ്യ ലഹരിയില്‍ യുവാവ് പീഡിപ്പിച്ചു; ആടിന് ദാരുണാന്ത്യം

Published : Jan 16, 2019, 11:57 PM ISTUpdated : Jan 17, 2019, 09:13 PM IST
ഗര്‍ഭിണിയായ ആടിനെ മദ്യ ലഹരിയില്‍  യുവാവ് പീഡിപ്പിച്ചു;  ആടിന് ദാരുണാന്ത്യം

Synopsis

ദിവസ വേതനക്കാരനായ ഇയാള്‍ ആടിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഉടമസ്ഥന്റെ വീട് പുറത്ത് കെട്ടിയിട്ടിരുന്ന ആടിനെയാണ് ഇയാള്‍ തട്ടിക്കൊണ്ട് പോയത്. ആടിന്റെ ഉടമയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. 

പട്ന:   മദ്യപന്റെ ക്രൂരപീഡനത്തിന് ഇരയായ ഗര്‍ഭിണിയായ ആടിന് ദാരുണാന്ത്യം. ബീഹാറിവെ പാര്‍സ ബാസാറിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരമാണ് മദ്യ ലഹരിയില്‍ മൂന്നുമാസം ഗര്‍ഭിണിയായ ആടിനെ പീഡിപ്പിച്ചതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ആക്രമണത്തില്‍  ആടിന് ജീവന്‍ നഷ്ടമായി. സംഭവത്തില്‍ ആടിന്റെ ഉടമയുടെ പരാതിയെ തുടര്‍ന്ന് മുഹമ്മദ് സിംറാജ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ആടിനെ തട്ടിക്കൊണ്ട് പോവുന്നത് കണ്ടെന്ന് പ്രദേശവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

ദിവസ വേതനക്കാരനായ ഇയാള്‍ ആടിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഉടമസ്ഥന്റെ വീട് പുറത്ത് കെട്ടിയിട്ടിരുന്ന ആടിനെയാണ് ഇയാള്‍ തട്ടിക്കൊണ്ട് പോയത്. ആടിന്റെ ഉടമയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. മാധേപുര സ്വദേശിയായ യുവാവിനെതിരെയാണ് പരാതി. ഇയാള്‍ ആടിനെ പീഡിപ്പിച്ച വിവരം പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. 

വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ ഹരിയാനയില്‍ സമാനമായ സംഭവം നടന്നിരുന്നു. എച്ച് പേര്‍ ചേര്‍ന്ന് ഗര്‍ഭിണിയായ ആടിനെ പീഡിപ്പിച്ചതായി ഉടമസ്ഥന്‍ പരാതിപ്പെട്ടിരുന്നു. കേസില്‍ എട്ട് പോരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, ലക്ഷ്യം 600 കോടി അധിക വരുമാനം; മാറ്റങ്ങൾ ഇങ്ങനെ
വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ കുതിപ്പ്, ഒപ്പം സഖ്യകക്ഷികളും; തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മുന്നിൽ