
എഡിൻബറോ: 60 വർഷം പഴക്കമുള്ള മക്കല്ലൻ വലേരിയോ അഡാമി 1926 എന്ന മദ്യം ബോണ്‍ഹാമിൽ നടന്ന ലേലത്തിൽ വിറ്റുപോയത് 1.09 ദശലക്ഷം ഡോളറിനാണ്. ഇന്ത്യൻ മൂല്യത്തിലേക്ക് വരുമ്പോള്‍ ഏകദേശം എട്ടു കോടി രൂപയാകും.
ഇതുവരെ വിറ്റ സ്കോച്ച് വിസ്കിയിൽ ഏറ്റവും വില ലഭിച്ചതാണ് മക്കല്ലൻ വലേരിയോ അഡാമി. ഹോങ്കോംഗിൽ മേയിൽ 7.76 കോടി രൂപ യ്ക്കു വിറ്റുപോയ ഇതേ ലേബൽ സ്കോച്ച് വിസ്കിയുടെ റിക്കാർഡാണ് എഡിൻബറോയിൽ മറികടന്നത്.
ഇപ്പോൾ വിറ്റുപോയ മക്കല്ലൻ വലേരിയോ അഡാമി 1926-ലാണ് നിർമിക്കുന്നത്. 1986 വരെ ഇത് മരപ്പെട്ടിയിൽ സൂക്ഷിച്ചു. വെറും 24 കുപ്പികൾ മാത്രമാണ് ഇക്കൂട്ടത്തിൽ നിർമിച്ചത്. ഇതിൽ 12 എണ്ണം വീതം പ്രസിദ്ധ പോപ് ഗായകരായ പീറ്റർ ബ്ലേക്ക്, വലേരിയോ അഡാമി എന്നിവരുടെ ലേബലിൽ നിർമാതാക്കൾ പുറത്തിറക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam