
സന്നിധാനം: ശബരിമല ദര്‍ശനത്തിനെത്തിയ അന്‍പത്തിരണ്ടുകാരിക്ക് നേരെയുണ്ടായത് രൂക്ഷമായ പ്രതിഷേധം. തിരുച്ചിറപ്പള്ളി മലൈകോടി സ്വദേശിയായ ലത കുമരന്‍ എന്ന അന്‍പത്തിരണ്ടുകാരിയെയാണ് ഭക്തര്‍ തടഞ്ഞത്. എന്നാല്‍ ശബരിമലയില്‍ വരുന്നത് രണ്ടാം തവണയാണെന്നും എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്ന് മനസിലാകുന്നില്ലെന്നും ലത പ്രതികരിച്ചു. കുടുബത്തോടൊപ്പം മല കയറാനെത്തിയ ലതയ്ക്ക് അന്‍പത് വയസ് പ്രായമില്ലെന്ന് ആരോപിച്ചായിരുന്നു ഭക്തരുടെ പ്രതിഷേധം.
പ്രതിഷേധം കടുക്കുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തതോടെ പൊലീസ് ഇവര്‍ക്ക് സംരക്ഷണം ഒരുക്കുകയായിരുന്നു. പ്രതിഷേധം ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പരമ്പരാഗത കാനനപാതയിലൂടെയെത്തിയ ഇവരെ നടപ്പന്തലില്‍ എത്തിയതോടെയാണ് അയ്യപ്പഭക്തര്‍ തടഞ്ഞത്. ശാരീരിക പ്രയാസങ്ങള്‍ നേരിട്ടില്ലെങ്കിലും കനത്ത മാനസിക പ്രയാസമാണ് നേരിട്ടതെന്ന് ലതാ പ്രതികരിച്ചു. ഭയപ്പാടോടെയാണ് അയ്യപ്പദര്‍ശനം നടത്തിയതെന്നും ലത പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam