മമതയോട് മമതയില്ലാതെ തൃണമൂല്‍ എംപിമാര്‍, പാര്‍ലമെന്‍റില്‍ പ്രത്യേക ബ്ലോക്കായിരിക്കാൻ വിമത എംപിമാര്‍ അനുമതി തേടും

Published : Jun 08, 2026, 09:08 AM ISTUpdated : Jun 08, 2026, 09:14 AM IST
mamatha banerjee

Synopsis

ബിജെപിയുമായി സഹകരിച്ച് പാര്‍ലമെന്‍റില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് വിമത തൃണമൂൽ എംപിമാരുടെ നീക്കം. ഭരണഘടന ബില്ലുകളിലടക്കം ബിജെപിക്ക് പിന്തുണ നല്‍കും.

 കൊല്‍ക്കത്ത: ചടുല നീക്കങ്ങളുമായി ബംഗാളിലെ വിമത എംപിമാർ രംഗത്ത്. ഈ ആഴ്ച തന്നെ ലോക്സഭ സ്പീക്കറെ കണ്ട് പ്രത്യേക ബ്ലോക്കായിരിക്കാൻ അനുമതി തേടുമെന്ന് വിമത എംപിമാർ. ഇരുസഭകളിലുമായി 30 എംപിമാർ ഉണ്ടാകുമെന്ന് വിമത ക്യാമ്പ് അവകാശപ്പെടുന്നു. മുൻസിപ്പൽ കൗൺസിലർമാരും മമത ക്യാമ്പ് വിടുന്നുവെന്ന് സൂചനയുണ്ട്. ദില്ലിയാത്രക്ക് മുൻപ് കൗൺസിലർമാരുടെ അടിയന്തര യോഗം മമത വിളിച്ചു ചേർത്ത് വിമതർക്കും, ബിജെപിക്കുമൊപ്പം നീങ്ങരുതെന്ന് മമത അഭ്യർത്ഥിച്ചു.

ബിജെപിയുമായി സഹകരിച്ച് പാര്‍ലമെന്‍റില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ്  വിമത എംപിമാരുടെ നീക്കം. ഭരണഘടന ബില്ലുകളിലടക്കം ബിജെപിക്ക് പിന്തുണ നല്‍കും. ഡിഎംകെക്കൊപ്പം, തൃണമൂല്‍ കൂടിയെത്തുന്ന സാഹചര്യം പാര്‍ലമെന്‍റില്‍ ബിജെപിക്ക് വലിയ നേട്ടമാകും. അതേ സമയം ഋതബ്രത ബാനര്‍ജിക്കൊപ്പം പോയ എംഎല്‍എമാരെ എങ്ങനെയും തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് മമത ബാനര്‍ജി. എംഎല്‍എമാരുമായി സംസാരിച്ച മമത പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കമെന്ന ഉറപ്പ് നല്‍കി. തനിക്കൊപ്പമുണ്ടാകമണമെന്ന് വൈകാരികമായി അഭ്യര്‍ത്ഥിച്ചു. അഭിഷേക് ബാനര്‍ജിയെ അംഗീകരിക്കില്ലെന്നാണ് വിമത എംഎല്‍എമാരുടെ നിലപാട്. കാളിഘട്ടിലെ വസതിയില്‍ തനിക്കൊപ്പം നില്‍ക്കുന്ന നേതാക്കളെ വിളിച്ച് മമത തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ശരിയായ തീരുമാനം', ടിവികെ സർക്കാരിനെ പ്രശംസിച്ച് ഡിഎംകെ സഖ്യ കക്ഷിയും ഇടതുപാർട്ടികളും; തിരുപ്പരൻകുന്ദ്രം ദീപം തെളിക്കലിൽ ജനങ്ങൾക്കൊപ്പമെന്ന് ടിവികെ
വൻ പ്ലാനിങ് നടന്നത് വാട്‌സ്ആപ്പിൽ, കരിപ്പൂർ വിമാനത്താവളത്തിലെത്തിയ 13 അംഗ സംഘത്തെ പൊലീസ് പിടികൂടി; സ്വർണക്കടത്തുമായി ബന്ധമെന്ന് വിവരം