റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് മോഷണം: ഇതര സംസ്ഥാന തൊഴിലാളികളുടെ മുറിയില്‍ സാധനങ്ങള്‍ കണ്ടെത്തി

By Web TeamFirst Published Aug 19, 2018, 10:11 PM IST
Highlights

ആലുവ തോട്ടക്കാട്ടുകരയിൽ റിലയന്‍സ് സ്മാർട്ട്‌ കട കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ മുറിയിൽ നിന്നും സാധനങ്ങൾ കണ്ടെടുത്തു.

എറണാകുളം: ആലുവ തോട്ടക്കാട്ടുകരയിൽ റിലയന്‍സ് സ്മാർട്ട്‌ കട കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ മുറിയിൽ നിന്നും സാധനങ്ങൾ കണ്ടെടുത്തു.

സെമിനാരിപ്പടിയിലെ മുറിയിൽ നിന്നാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവയാണ് പോലീസ് പിടിച്ചെടുത്തത്. ഇതോടൊപ്പം പാക്കറ്റ് ഫുഡ്,കോസ്‌മെറ്റിക്, പാത്രങ്ങൾ എന്നിവയും കണ്ടെത്തി.

റൂമിൽ 26പേര്‍ ഉണ്ടായിരുന്നു. അതിൽ 20പേർ വെള്ളപ്പൊക്കത്തെ തുടർന്ന് ഈ മുറിയിലേക്ക് സന്ദർശകരായി എത്തിയതാണ്. സിസിടിവി അടക്കമുള്ളവ പരിശോധിച്ച ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് പ്രളയത്തന്‍റെ പേരില്‍ ആലുവയിലെ  റിലയന്‍സിന്‍റെ സൂപ്പര്‍മാര്‍ക്കറ്റ് കട കുത്തിത്തുറന്ന് സാധനങ്ങള്‍ കൊണ്ടുപോയത്. പലരും ദുരിതമേഖലയിലേക്ക് സാധനങ്ങള്‍ നല്‍കാനായിരുന്നെങ്കില്‍ ചിലര്‍ ഇത് അവസരമായി കണ്ട് മുതലെടുക്കുകയായിരുന്നു.

click me!