
ലക്നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേര് മാറ്റൽ ചടങ്ങ് വ്യാപകമാകുകയാണ്. സംസ്ഥാനത്തെ പ്രധാന റെയിൽവെ സ്റ്റേഷനായ മുഗൾ സാരായി മുതൽ ചരിത്ര പ്രസിദ്ധമായ അലഹാബാദ് നഗരം വരെ ഈ പേര് മാറ്റലിൽ ഉൾപ്പെട്ടവയാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
സ്ഥലങ്ങളുടേയും മറ്റും പേര് മാറ്റി പുതിയ പേരുകൾ നിർദ്ദേശിക്കുന്നതിനെ അംഗീകരിക്കുന്നെന്നാണ് ഒരു പക്ഷം വാദിക്കുന്നത്. ചരിത്രത്തെ തിരുത്തി എഴുതുന്നതിനോട് യോജിക്കുന്നില്ലെന്ന് മറ്റൊരു കൂട്ടർ വ്യക്തമാക്കി. എന്നാൽ പേര് മാറ്റൽ പ്രവണതയോടനുബന്ധിച്ച് യോഗിക്കെതിരെ പുറത്തിറങ്ങുന്ന ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
അലഹാബാദിന് പ്രയാഗ്രാജ് എന്ന പേരാണ് യോഗി ആദിത്യനാഥ് നിർദ്ദേശിച്ചത്. 1575 ൽ മുഗൾ ഭരണാധികാരി അക്ബറാണ് അലഹാബാദ് എന്ന പേര് നിർദ്ദേശിച്ചത്. #AajSeTumharaNaam എന്ന് ഹാഷ് ടാഗോടുകൂടിയാണ് മീമുകൾ പ്രചരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam