താമരശ്ശേരി ചുരത്തില്‍ അറ്റകുറ്റപ്പണി തുടരുന്നു

Web Desk |  
Published : Jun 18, 2018, 04:09 PM ISTUpdated : Oct 02, 2018, 06:31 AM IST
താമരശ്ശേരി ചുരത്തില്‍ അറ്റകുറ്റപ്പണി തുടരുന്നു

Synopsis

ഗതാഗത നിരോധനമുണ്ടെങ്കിലും  അത്യാവശ്യഘട്ടങ്ങളില്‍ ആംബുലന്‍സടക്കമുള്ള വാഹനങ്ങൾ ചുരത്തിലൂടെ കടത്തി വിടുന്നുണ്ട്.

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത നിരോധനം ഇന്നും തുടരുന്നു. ചുരത്തിന്റെ ഇരുവശങ്ങളിലുമുള്ള അപകടഭീഷണിയുണ്ടാക്കുന്ന മരങ്ങല്‍ മുറിച്ചുമാറ്റിയാല്‍ മാത്രമെ ചുരം ഗതാഗതത്തിനായി തുറന്നുകോടുക്കൂ. ചിപ്പിലി തോട്ടില്‍ മണ്ണിടിഞ്ഞ ഭാ​ഗത്തെ റോഡ് നിർമ്മാണവും പുരോ​ഗമിക്കുകയാണ്. 

അടിവാരം മുതല്‍ ആറാം വളവുവരെയുള്ള റോഡിൽ അപകട സാധ്യതയുള്ള മരങ്ങള്‍ ഇതിനോടകം മുറിച്ചുമാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവകൂടി മാറ്റിയാല്‍ മാത്രമെ റോഡ് തുറന്നുകോടുക്കു. ചിപ്പിലിത്തോട്ടിൽ മണ്ണിടിഞ്ഞതിന് എതിര്‍വശത്ത് റോഡിന് 2 മീറ്റര്‍ വീതികൂട്ടുന്ന പ്രവൃത്തിയാണ് നടക്കുന്നത്. 

ഗതാഗത നിരോധനമുണ്ടെങ്കിലും  അത്യാവശ്യഘട്ടങ്ങളില്‍ ആംബുലന്‍സടക്കമുള്ള വാഹനങ്ങൾ ചുരത്തിലൂടെ കടത്തി വിടുന്നുണ്ട്. കെഎസ്ആർടിസിയുടെ സുൽത്താൻബത്തേരി, മാനന്തവാടി ഡിപ്പോകളിൽ നിന്നും നാല് വീതം ബസുകൾ വീതം ചിപ്പിലിത്തോട് വരെ സർവീസ് നടത്തുന്നുണ്ട്. അത്ര തന്നെ ബസുകൾ കോഴിക്കോട് നിന്നും ചിപ്പിലിത്തോടിന് ഇപ്പുറം വരെയും എത്തുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബനാറസ് ഹിന്ദു സര്‍വകലാശാലയിൽ വെടിവെപ്പ്; മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിക്കുനേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്തു
തന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിനെതിരെ എസ്ഐടി ഹൈക്കോടതിയിലേക്ക്, കീഴ്കോടതി ഉത്തരവ് കേസിന് തിരിച്ചടി ഉണ്ടാക്കും, പരാമർശങ്ങൾ നീക്കണമെന്നും ആവശ്യം