കന്യാസ്ത്രീകളെ അപമാനിച്ച പി.സി ജോര്‍ജിനെ പൊളിച്ചടുക്കി റിപ്പബ്ലിക്ക് ടിവി അവതാരക

Published : Sep 10, 2018, 11:12 AM ISTUpdated : Sep 19, 2018, 09:17 AM IST
കന്യാസ്ത്രീകളെ അപമാനിച്ച പി.സി ജോര്‍ജിനെ പൊളിച്ചടുക്കി റിപ്പബ്ലിക്ക് ടിവി അവതാരക

Synopsis

ഇത്തരം ഒരു പരാമാർശം നടത്തിയിട്ട് ഇങ്ങനെ ചിരിച്ചുകൊണ്ട് മറുപടി പറയാൻ കഴിയുന്നതെന്ന് അവതാരക ചോദിച്ചു. എന്നാൽ താൻ കോട്ടയത്ത് വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നതായി പി.സി ജോർജ് പറഞ്ഞു. ഇതോടെ അവതാരക പിസി ജോര്‍ജിനെതിരെ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. 

തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡനത്തിനിരയാക്കിയ കന്യാസ്ത്രീയെ വാർത്താ സമ്മേളനത്തിൽ അധിക്ഷേപിച്ച പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെ പൊളിച്ചടുക്കി റിപ്പബ്ലിക് ടി.വി അവതാരക. പി.സി ജോർജിന്റെ ആരോപണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്ക് ടി.വി നടത്തിയ ചാനൽ ചർച്ചയിലാണ് അവതാരക എം.എൽ.എയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. പീഡനത്തിനിരയായ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച് പിസി ജോര്‍ജ് അപമാനിച്ചിരുന്നു. ഈ പരാമർശത്തിൽ ക്ഷമാപണം നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന് പി.സി ജോ‌ർജ് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞതാണ് അവതാരകയെ പ്രകോപിപ്പിച്ചത്. 

ഇത്തരം ഒരു പരാമാർശം നടത്തിയിട്ട് ഇങ്ങനെ ചിരിച്ചുകൊണ്ട് മറുപടി പറയാൻ കഴിയുന്നതെന്ന് അവതാരക ചോദിച്ചു. എന്നാൽ താൻ കോട്ടയത്ത് വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നതായി പി.സി ജോർജ് പറഞ്ഞു. ഇതോടെ അവതാരക പിസി ജോര്‍ജിനെതിരെ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. നിങ്ങൾ എങ്ങനെയാണ് ഒരു സ്ത്രീയെ കുറിച്ച് ഇത്തരത്തിൽ പരാമർശം നടത്തുക. അവർ പീഡനത്തിൽ നിന്നും അതിജീവിച്ചുവരുന്ന ഒരു സ്ത്രീയാണ്. അവരോട് നിങ്ങൾ മാപ്പ് പറയണമെന്നും അവതാരക ആവശ്യപ്പെട്ടു.

നിങ്ങൾ ഒരു എം.എൽ.എയാണ്, ജനങ്ങൾ തിരഞ്ഞെടുത്തിട്ടാണ് നിങ്ങൾ നിയമ സഭയിൽ എത്തിയത്. ഒരു സ്ത്രീയെ നിങ്ങൾ ഇത്തരത്തിൽ അപമാനിക്കരുതായിരുന്നുവെന്നും അവതാരക പറഞ്ഞു. മലയാള ചാനലുകളില്‍ ആവേശത്തോടെ പ്രതികരിക്കുന്ന പിസി ജോര്‍ജ് അവതാരകയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒരക്ഷരം മിണ്ടാതെ ഇരുന്നു. ടിവി ചര്‍ച്ചയുടെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ