
ആലുവ: പേമാരിയും പ്രളയവും തകർത്തെറിഞ്ഞ കേരളത്തില്‍ ഇന്ന് സ്ഥിതിഗതികൾ ശാന്തമാകുന്നു. എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു. പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്നവരെ രക്ഷപ്പെട്ടുത്താനായി കൂടുതൽ ഹെലികോപ്റ്ററുകളും ബോട്ടുകളും എത്തും. ചെങ്ങന്നൂർ, തിരുവല്ല, പറവൂർ മേഖലകളിലാണ് നിരവധിപേർ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിൽ കഴിയുന്നത്.
ചെറുവള്ളങ്ങളാണ് ഈ മേഖലയിൽ ഇനി രക്ഷാപ്രവർത്തനത്തിന് ആവശ്യം. സംസ്ഥാനത്താകെ ഏഴ് ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. മിക്ക ക്യാമ്പുകളിലും ഭക്ഷണത്തിനും മരുന്നിനും ദൗർലഭ്യം നേരിടുന്നുണ്ട്.സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം ഭാഗീകമായി പുനസ്ഥാപിച്ചു.
എംസി റോഡിൽ തിരുവനന്തപുരം മുതൽ അടൂർ വരെ കെഎസ്ആർടിസി സർവീസ് തുടങ്ങി ദേശീയപാതയിൽ തിരുവനന്തപുരം എറണാകുളം റൂട്ടിലും സർവീസ് തുടങ്ങി. പമ്പയിൽ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. മെയ് 29 മുതൽ മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 357 പേർ മരിച്ചതായാണ് കണക്ക്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam