തമിഴ്നാട്ടില്‍ വീണ്ടു റിസോർട്ട് രാഷ്ട്രീയം; ടിടിവി പക്ഷത്തെ എംഎല്‍എമാർ കുറ്റാലത്ത്

Published : Oct 23, 2018, 01:46 PM IST
തമിഴ്നാട്ടില്‍ വീണ്ടു റിസോർട്ട് രാഷ്ട്രീയം; ടിടിവി പക്ഷത്തെ എംഎല്‍എമാർ കുറ്റാലത്ത്

Synopsis

പതിനെട്ട് എം എല്‍ എമാരുടെ അയോഗ്യതകേസില്‍ വിധി വരാനിരിക്കെ, ടിടിവി ദിനകരൻ തനിക്കൊപ്പമുള്ളവരെ കുറ്റാലത്തെ റിസോർട്ടിലേക്ക് മാറ്റി. അയോഗ്യത നിലനില്‍ക്കുന്ന 18 പേർക്കൊപ്പം 4 എ ഐ എ ഡി എം കെ എം എല്‍ എമാരും റിസോർട്ടിലുണ്ട്.

ചെന്നൈ: പതിനെട്ട് എം എല്‍ എമാരുടെ അയോഗ്യതകേസില്‍ വിധി വരാനിരിക്കെ, ടിടിവി ദിനകരൻ തനിക്കൊപ്പമുള്ളവരെ കുറ്റാലത്തെ റിസോർട്ടിലേക്ക് മാറ്റി. അയോഗ്യത നിലനില്‍ക്കുന്ന 18 പേർക്കൊപ്പം 4 എ ഐ എ ഡി എം കെ എം എല്‍ എമാരും റിസോർട്ടിലുണ്ട് കള്ളക്കുറിച്ചി എം എല്‍ എ പ്രഭു, വൃദ്ധാചലം എം എല്‍  കലൈചെല്‍വൻ, അരത്താങ്കി എം എല്‍ എ രത്നസഭാപതി, തിരുവട്ടനൈ നിന്നും എ ഐ ഡി എം കെ യുടെ പിന്തുണയോടെ ജയിച്ച നടൻ കൂടിയായ കരുണാസ് എന്നിവരാണ് അയോഗ്യത നില നില്‍ക്കുന്ന 18 എം എല്‍ എമാർക്കൊപ്പമുള്ളത്.

തിരുനല്‍വേലിക്കടുത്ത് താമര പുഷ്കരചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് എം എല്‍ എമാർ കുറ്റാലത്തെത്തിയത്. ബംഗലുരു ജയിലിലുള്ള ശശികലയെ സന്ദർശിച്ച ശേഷം ടിടിവി ദിനകരനും കുറ്റാലത്തെത്തും.അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ മുതിർന്ന നേതാക്കളും ഇപ്പോള്‍ തിരുനല്‍വേലിയിലെത്തിയിട്ടുണ്ട്.

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം സത്യനാരായണൻ എം എല്‍ എമാരുടെ അയോഗ്യത കേസില്‍ ഈ ആഴ്ച വിധി പ്രസ്താവിക്കുമെന്ന സൂചനകള്‍ ശക്തമായിരിക്കെയാണ് പുതിയ രാഷ്ട്രീയനീക്കങ്ങള്‍..ദിനകരനൊപ്പമുള്ളവരെ തട്ടിയെടുക്കേണ്ട ആവശ്യം ഇല്ലെന്നാണ് എ ഐ എ ഡി എം കെ നേതാക്കളുടെ പ്രതികരണം.അതേസമയം, ഹൈക്കോടതി വിധി എതിരായാല്‍ സുപ്രീംകോടതിയെ സമീപിക്കാൻ ഇരുവിഭാഗവും ആലോചിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമവായത്തിലെത്തി സർക്കാരും ഗവർണറും; വിസി നിയമനത്തിലെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും, അംഗീകാരത്തിന് സാധ്യത
ആമസോണിൽ ഓർഡർ ചെയ്തത് ആപ്പിൾ ഐമാക്; ശരിയായ കാരണം പറയാതെ റിട്ടേൺ ചെയ്ത് ഡെലിവറി ബോയ്, ഭീഷണിപ്പെടുത്തി; പരാതിയുമായി വ്യവസായി