മുന്‍ ജ‍ഡ്ജിയും ഭാര്യയും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

Published : Oct 06, 2018, 09:48 AM IST
മുന്‍ ജ‍ഡ്ജിയും ഭാര്യയും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

Synopsis

ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ മുന്‍ ജഡ്ജിയും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. അഡീഷണല്‍ ജില്ലാ ജഡ്ജിയായ വിരമിച്ച പമലുരു സുധാകരന്‍(62) ഭാര്യ വിജയലക്ഷ്മി(56) എന്നിവരാണ് മരിച്ചത്.

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ മുന്‍ ജഡ്ജിയും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. അഡീഷണല്‍ ജില്ലാ ജഡ്ജിയായ വിരമിച്ച പമലുരു സുധാകരന്‍(62) ഭാര്യ വിജയലക്ഷ്മി(56) എന്നിവരാണ് മരിച്ചത്.

ഇന്നലെയാണ് സംഭവം. റെനിഗുണ്ടയിലെ എന്‍ജിനീയറങ് കോളേജിന് സമീപം റെയില്‍വേ ട്രാക്കിലാണ് മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തിയത്. ദീര്‍ഘകാലമായ വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു സുധാകര്‍. രോഗത്തില്‍ മനം മടുത്ത് ആത്മഹത്യ ചെയ്യുകയാണെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.

ദമ്പതികളുടെ മകളും മകനും ബെംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍മാരായി ജോലി നോക്കുകയായിരുന്നു. ഇരുവരും ജോലി സ്ഥലത്തായതിനാല്‍ സുധാകറും ഭാര്യയും തനിച്ചായിരുന്നു താമസം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ സംഭവം, റഷ്യയ്ക്ക് നഷ്ടമായത് സായുധ സേനാ ജനറലിനെ, കാർ പൊട്ടിത്തെറിച്ചത് പാർക്കിംഗിൽ വച്ച്
ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ