വയനാട് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മോഷണശ്രമം; റവന്യു ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

By Web TeamFirst Published Aug 24, 2018, 3:40 PM IST
Highlights

രാത്രി രണ്ടുമണിയോടെയാണ് പനമരം സെപ്ഷ്യല്‍ വില്ലേജ് ഓഫീസറായ എം.പി ദിനേശന്‍ വില്ലേജ് അസിസ്റ്റന്‍റ്  സിനിഷ് എന്നിവര്‍ സ്വകാര്യ വാഹനത്തില്‍ ഹൈസ്കൂളിലെ ക്യാമ്പിലെത്തി സാധനങ്ങള്‍ കടത്താന‍് ശ്രമിച്ചത്.ക്യാമ്പിലുള്ളവര്‍ തടഞ്ഞുവെച്ച് തഹസില്‍ദാരെ വിവരമറിയിച്ചു.

വയനാട്:വയനാട് പനമരത്തെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വസ്ത്രങ്ങളും ക്ലീനിംഗ് സാധനങ്ങളും കടത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായ സ്പെഷ്യല്‍ വില്ലേജ് ഓഫീസറടക്കമുള്ള രണ്ട് റവന്യു ഉദ്യോഗസ്ഥര്‍ക്കും സസ്പെന്‍ഷന്‍. പനമരം സ്പെഷ്യൽ വില്ലേജ് ഓഫിസർ എം പി ദിനേശൻ, വില്ലേജ് അസിസ്റ്റന്റ് സിനീഷ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്.

രാത്രി രണ്ടുമണിയോടെയാണ് പനമരം സെപ്ഷ്യല്‍ വില്ലേജ് ഓഫീസറായ എം.പി ദിനേശന്‍ വില്ലേജ് അസിസ്റ്റന്‍റ്  സിനിഷ് എന്നിവര്‍ സ്വകാര്യ വാഹനത്തില്‍ ഹൈസ്കൂളിലെ ക്യാമ്പിലെത്തി സാധനങ്ങള്‍ കടത്താന‍് ശ്രമിച്ചത്.ക്യാമ്പിലുള്ളവര്‍ തടഞ്ഞുവെച്ച് തഹസില്‍ദാരെ വിവരമറിയിച്ചു. തഹസില്‍ദാരുടെ പരാതിയില്‍  പോലീസെത്തി ഇരുവരെയും അറ്സ്റ്റുചെയ്തു. നേരത്തെയും ഇത്തരം സംഭവനങ്ങല്‍ നടന്നിട്ടുണ്ടെന്നാണ് ക്യമ്പിലുള്ളവര്‍ പറയുന്നത്. ദുരന്തബാധിതര്‍ക്കായി എത്തിക്കുന്ന സാധനങ്ങളോന്നും ലഭിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

ഇതേതുടര്‍ന്ന് മറ്റു ക്യാമ്പുകളിലെ സാധനസാമഗ്രികളുടെ പട്ടിക തയാറാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍റ് ചെ്യതു.

click me!